Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു; ജഡം പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു

തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു; ജഡം പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു
തൃശ്ശൂർ: തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. കിണറില്‍ വീണ ആനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ആന ചരിഞ്ഞതായി മനസ്സിലാക്കിയത്. ആനയുടെ ജഡം പുറത്തെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. തൃശ്ശൂര്‍ വെള്ളക്കാരിത്തടത്ത് ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. മാന്ദാമംഗലം വെള്ളക്കാരിത്തടം ആനക്കുഴി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ വീട്ടുവളപ്പിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് കൊമ്പനാന വീണത്. ആനയെ കരക്കുകയറ്റാനുള്ള ശ്രമം നാട്ടുക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം ചേര്‍ന്ന് ചെയ്യുകയായിരുന്നു. കിണറിനു സമീപത്തെ മണ്ണിടിച്ച് വഴിയൊരുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നുകയും ചെയ്തിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്. അബദ്ധത്തില്‍ ആന വീഴുകയായിരുന്നു. കാടിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ പ്രദേശത്ത് ആനശല്യം രൂക്ഷമാണ്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in