Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പരീക്ഷ കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ കാര്‍ കുളത്തിലേക്ക് മറിഞ്ഞു; കണ്ണൂരില്‍ യുവാവിന് ദാരുണാന്ത്യം

പരീക്ഷ കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ കാര്‍ കുളത്തിലേക്ക് മറിഞ്ഞു; കണ്ണൂരില്‍ യുവാവിന് ദാരുണാന്ത്യം
  കണ്ണൂർ:  അങ്ങാടിക്കടവിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്ങാടിക്കടവ് സ്വദേശി 23 വയസ്സുള്ള ഇമ്മാനുവൽ ആണ് മരിച്ചത്. കനത്ത മഴയിൽ മരക്കൊമ്പ് കാറിന്‍റെ മുകളിൽ വീണപ്പോൾ വാഹനം വെട്ടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ സമീപത്തെ തെങ്ങില്‍ ഇടിക്കുകയും ശേഷം തൊട്ടടുത്തുള്ള ചെറിയ കുളത്തിലേക്ക് മറിയുകയും ചെയ്തു. പുലർച്ചെയാണ് അപകടം നടന്നത്. തൃശൂരില്‍ നിന്നും പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. വീട്ടില്‍ എത്താന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് ഈ അപകടം. ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല.

Related articles

See all
Latest News

പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി

Latest News

ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് കെ.സുധാകരന്‍ എംപി

Latest News

റിപ്പബ്ലിക് ദിനത്തില്‍ കോണ്‍ഗ്രസ് 'ജയ് ഭീം' അംബേദ്കര്‍ സമ്മേളനങ്ങള്‍ നടത്തും: കെ.സുധാകരന്‍...

Latest News

വന നിയമ ഭേദഗതി കരട് വിജ്ഞാപനത്തിന് എതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പാംപ്ലാനി.

Save your stories

Sign in