കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തും; അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Jaihind TV News Report
Jaihind TV Web Desk
April 21, 2024
1 min read
•
Updated: June 09, 2026
തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. ഇന്ന് കേരളത്തിലുടനീളം മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ പ്രവചനം.
നാളെ പാലക്കാട്, കാസർകോഡ് എന്നീ ജില്ലകളൊഴികെ മഴയെത്തും. 23 ആം തിയ്യതി മുതൽ 25വരെ പാലക്കാട്, കാസർകോഡ്, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളൊഴികെ മറ്റെല്ലായിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. അതേസമയം, സംസ്ഥാനത്ത് വേനല്‍ മഴ പ്രതീക്ഷയ്ക്കിടെയും ചൂട് ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. 21 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ തൃശൂര്‍, കൊല്ലം ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട് പറയുന്നു.
ഏപ്രിൽ 21 മുതൽ 25 വരെ കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയാണ് എത്തുക. പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും, (സാധാരണയെക്കാൾ 2 - 3 °C കൂടുതൽ) ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10