CONGRESS| 'ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണം'; കോണ്‍ഗ്രസിന്‍റെ മേഖലാ ജാഥകള്‍ക്ക് ഇന്ന് തുടക്കം
Jaihind TV News Report
Jaihind TV Web Desk
October 14, 2025
1 min read
•
Updated: June 10, 2026
ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷക്കണമെന്നും ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ മേഖലാ ജാഥകള്‍ക്ക് ഇന്ന് തുടക്കമാകും. പാലക്കാട്, കാസര്‍കോഡ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ജാഥകള്‍ ഇന്നും മുവാറ്റുപുഴയില്‍ നിന്നുമുള്ള ജാഥ 15നും ആരംഭിക്കും. 17ന് നാലു ജാഥകളും ചെങ്ങന്നൂരില്‍ സംഗമിച്ച ശേഷം 18ന് പന്തളത്ത് സമാപിക്കും.
വൈകിട്ട് 3 മണിക്ക് കണ്ണൂര്‍, അഞ്ച് മണിക്ക് ഇരിട്ടിയില്‍ സമാപിക്കും. പതിനഞ്ചിന് രാവിലെ 11ന് കല്‍പ്പറ്റ, വൈകിട്ട് 3ന് താമരശ്ശേരി, 4.30ന് കൊയിലാണ്ടി, 6ന് കോഴിക്കോട് മുതലകുളത്ത് സമാപിക്കും. പതിനാറാം തീയതി രാ വിലെ 10ന് നിലമ്പൂര്‍ വൈകിട്ട് 3ന് മലപ്പുറം, 5ന് എടപ്പാളില്‍ സമാപിക്കും. പ തിനേഴിന് രാവിലെ 10ന് ഏറ്റുമാനൂര്‍, വൈകിട്ട് 5ന് ചെങ്ങന്നൂരിലെത്തും. രാഷ്ട്രീയകാര്യ സമിതി അംഗം ടി.സിദ്ധിഖ് ജാഥാ വൈസ് ക്യാപ്റ്റനും കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ് ജാഥാ മാനേജരുമാണ്.
പാലക്കാട് നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന ജാഥ രാവിലെ 10ന് തൃത്താലയില്‍ നിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പാലക്കാടും 6ന് വടക്കഞ്ചേരിയിലും ജാഥ യാത്ര നടത്തും. പതിനഞ്ചിന് രാവിലെ 10ന് ചേലക്കര, വൈകിട്ട് 3ന് ഗുരുവായൂര്‍, 4ന് തൃശ്ശൂര്‍ ടൗണില്‍ സമാപിക്കും. പതിനാറിന് മാവിലെ 10ന് ആലുവ, വൈകിട്ട് 3ന് തൃപ്പൂണിത്തുറ, 5ന് തുറവൂരില്‍ സമാപിക്കും. 17 ന് രാവിലെ 10ന് ആലപ്പുഴ,വൈകിട്ട് 3ന് അമ്പലപ്പുഴ ഹരിപ്പാട് വഴി രാത്രി 7ന് ചെങ്ങന്നൂര്‍ എത്തും. രാഷ്ട്രീയകാര്യ സമിതി അംഗം ടിഎന്‍ പ്രതാപന്‍ ജാഥയുടെ വൈസ് ക്യാപ്റ്റനും കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സി.ചന്ദ്രന്‍, കെപി ശ്രീകുമാര്‍ എന്നിവര്‍ ജാഥാ മാനേജര്‍മാരുമാണ്.
തിരുവനന്തപുരത്ത് നിന്ന് യൂഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി നയിക്കുന്ന ജാഥ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഗാന്ധിപാര്‍ക്കി ല്‍ ഇന്ന് വൈകിട്ട് 4ന് ഉദ്ഘാടനം ചെയ്യും. 15 ന് രാവിലെ 10ന് കാട്ടാക്കട,ഉച്ചയ് ക്ക് 2ന് ചിറയിന്‍കീഴ്, വൈകുന്നേരം 5ന് കൊല്ലത്ത് സമാപിക്കും. പതിനാറിന് രാവിലെ 10ന് ശാസ്താംകോട്ട, 11.30ന് കൊട്ടാരക്കര, ഉച്ചയ്ക്ക് 2ന് പുനലൂര്‍, വൈകുന്നേരം 5ന് കോന്നിയില്‍ സമാപിക്കും. 17 ന് രാവിലെ 10ന് റാന്നി, ഉച്ചയ്ക്ക് 12ന് ആറന്മുള ഐക്കര ജംഗ്ഷന്‍ വഴി വൈകിട്ട് 4ന് ചെങ്ങന്നൂരിലെ ത്തും. എം.വിന്‍സെന്റ് എംഎല്‍എ ജാഥാ വൈസ് ക്യാപ്റ്റനും കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ജാഥാ മാനേജരുമാണ്. മൂവാറ്റുപുഴയില്‍ നിന്ന് പ തിനഞ്ചിനാണ് ജാഥ തുടങ്ങുക.
രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹ്നാന്‍ എംപി നയിക്കും. രാവിലെ 10ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷിയും ഉദ്ഘാടനം ചെയ്യും. വൈകി 3ന് തൊടുപുഴ, 5ന് പാലയില്‍ സമാപിക്കും. പതിനാറിന് രാവിലെ 10ന് പൊന്‍കുന്നം, വെകിട്ട് 5ന് എരുമേലിയില്‍ സമാപിക്കും. വെള്ളിയാഴ്ച വൈകിട്ട് 3ന് തിരുവല്ലയിലെ ത്തിയ ശേഷം രാത്രിയോടെ ജാഥ ചെങ്ങന്നൂരിലെ ത്തും. കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം ജാഥാ വൈസ് ക്യാപ്റ്റനും കെപിസിസി വൈസ് പ്രസിഡന്റ്‌റ് വിപി സജീന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി ബിഎ അബ്ദുള്‍ മുത്തലിബ് എന്നിവര്‍ ജാഥാ മാനേജര്‍മാരുമാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10