Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പോരാട്ടം ഇനി ജനകീയം; ധനശേഖരണത്തിന് ആഹ്വാനം ചെയ്ത് ഡബ്ല്യുസിസി

\Snsb B{Ian¨ tIknsâ \nbat]mcm«-§Ä¡mbn [\tiJcW¯n\v Blzm\w sNbvXv hna³ C³ kn\na IfÎo-hv . kam\a\kv--Icmb BfpIÄ tNÀ¶v cq]oIcn¨ 'AhÄs¡m¸w eoK kt¸mÀ«v {SÌv' F¶ ...

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പോരാട്ടം ഇനി ജനകീയം; ധനശേഖരണത്തിന് ആഹ്വാനം ചെയ്ത് ഡബ്ല്യുസിസി


കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ  നിയമപോരാട്ടങ്ങള്‍ക്കായി ധനശേഖരണത്തിന് ആഹ്വാനം ചെയ്ത് വിമന്‍ ഇന്‍ സിനിമ കളക്ടീവ് . സമാനമനസ്‌കരായ ആളുകള്‍ ചേര്‍ന്ന് രൂപീകരിച്ച 'അവള്‍ക്കൊപ്പം ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ്' എന്ന കൂട്ടായ്മയിലേക്കാണ് ഡബ്ല്യുസിസി ഇപ്പോള്‍ സംഭാവന ക്ഷണിച്ചിരിക്കുന്നത്.അപൂര്‍വ്വത്തില്‍ അപൂര്‍വ്വം എന്ന് വിശേഷിപ്പിക്കാവുന്ന ഈ കേസില്‍ പൊതു സമൂഹത്തിന്റെ ഭാഗത്ത് നിന്ന് അതിജീവിതയ്ക്ക് ഒരു കൈത്താങ്ങ് നല്‍കേണ്ടത് ആവശ്യമാണെന്നും അതിജീവിത ഒറ്റയ്ക്ക് പോരാടുന്നതിന് പകരം നമ്മള്‍ അവരോട് ഒത്തുചേര്‍ന്ന് പോരാടുകയാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞാണ് ട്രസ്റ്റിന് രൂപം നല്‍കിയതെന്നും ഡബ്ല്യൂസിസി അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ നിയമയുദ്ധത്തിന് സാമ്പത്തിക ചെലവുകള്‍ വളരെ കൂടുതലാണ്. ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് വരുന്ന പണം കേസിന്റെ നടത്തിപ്പിനായി മാത്രമെ ഉപയോഗിക്കുകയുള്ളൂ. കേസില്‍ നീതി വിജയിക്കേണ്ടത് അതിജീവിതയുടെ മാത്രമല്ല, പൊതു സമൂഹത്തിന്റെയും നമ്മള്‍ ഓരോരുത്തരുടേയും ആവശ്യമാണെന്നും അത് ഉള്‍ക്കൊള്ളണമെന്നും ഡബ്ല്യൂസിസി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നിയമപരമായ പോരാട്ടം നടത്തുന്ന അതിജീവിതമാര്‍ക്ക് പിന്തുണ നല്‍കുകയെന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം.  ട്രസ്റ്റ് തെരഞ്ഞെടുക്കുന്ന ആദ്യ പോരാട്ടമാണ് കേസിലേതെന്നും ഡബ്ല്യൂസിസി അറിയിച്ചു.


Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ഫ്ലൈദുബായ് വിമാനത്തിലെ വൻദുരന്തം ഒഴിവാക്കി; ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറിന് ഇസ്...

Save your stories

Sign in