Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട് ഭീതി പരത്തിയ കടുവയെ പനമരം മേച്ചേരിയില്‍ കണ്ടെത്തി; കാട് കയറ്റാന്‍ നീക്കം; പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നു

വയനാട് ഭീതി പരത്തിയ കടുവയെ പനമരം മേച്ചേരിയില്‍ കണ്ടെത്തി; കാട് കയറ്റാന്‍ നീക്കം; പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നു
  ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കടുവയെ വയനാട് പനമരം മേച്ചേരി വയല്‍ പ്രദേശത്ത് കണ്ടെത്തി. കടുവയുടെ സ്ഥാനം വനംവകുപ്പ് ലോക്കറ്റ് ചെയ്തിട്ടുണ്ട്. കടുവയെ രാത്രിയോടെ തൊട്ടടുത്ത പാതിരിയമ്പം വനമേഖലയിലേക്ക് കയറ്റിവിടാനാണ് ശ്രമം നടക്കുന്നതെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ. രാമന്‍ അറിയിച്ചു. രാവിലെ പനമരം മേച്ചേരി വയല്‍ പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഈ ഭാഗത്ത് തിരച്ചില്‍ ആരംഭിച്ചത്. ഇന്നലെ കടുവയുടെ ദൃശ്യം ഡ്രോണില്‍ പതിഞ്ഞ പടിക്കംവയലില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. ആര്‍.ആര്‍.ടി സംഘം കടുവയെ നേരില്‍ കണ്ടതിന് പിന്നാലെ എണ്‍പതോളം വരുന്ന വനപാലക സംഘം ഉച്ചയോടെ പ്രദേശം സുരക്ഷിതമായി വളഞ്ഞു. മുത്തങ്ങയില്‍ നിന്നുള്ള ഭരത്, വിക്രം എന്നീ കുങ്കിയാനകളെയും കടുവയെ കാട് കയറ്റുന്നതിനുള്ള ശ്രമത്തിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കടുവാ ഭീതി നിലനില്‍ക്കുന്ന പനമരം, കണിയാമ്പറ്റ പ്രദേശങ്ങളില്‍ നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്. കടുവയെ കണ്ട മേച്ചേരി പുളിക്കല്‍ ഭാഗത്തുള്ള കുടുംബങ്ങള്‍ക്ക് വീടിനുള്ളില്‍ തന്നെ തുടരാന്‍ വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

Related articles

See all
Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Popular News

നെല്ലച്ഛന്‍' ചെറുവയല്‍ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് കാര്‍ഷിക പൈതൃകം കാത്ത പത്മശ്രീ ജേതാ...

Save your stories

Sign in