ദേശീയതലത്തിൽ ഇന്ത്യ മുന്നണിക്കും സംസ്ഥാനത്ത് യുഡിഎഫിനും അനുകൂലമായ തരംഗം: കെ.സി. വേണുഗോപാല്‍
Jaihind TV News Report
Jaihind TV Web Desk
April 25, 2024
1 min read
•
Updated: June 04, 2026
ആലപ്പുഴ: രാജ്യത്ത് ഇന്ത്യ മുന്നണിക്കും കേരളത്തിൽ യുഡിഎഫിനും അനുകൂലമായ തരംഗമുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാല്‍. അതിനാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലും ആണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞു. കേരളത്തിന്‍റെ നിലവിലെ സാഹചര്യങ്ങളും യുഡിഎഫിന് പൂര്‍ണ്ണപ്രതീക്ഷ നല്‍കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്വേഷ പ്രസംഗത്തില്‍ മോദിക്ക് എതിരെ ഇലക്ഷന്‍ കമ്മീഷന്‍ നടപടി എടുക്കാത്തതും ഒരു നോട്ടീസ് പോലും കൊടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ തയ്യാറാകാത്തതും അങ്ങേയറ്റം ഉത്കണ്ഠയോടെയാണ് രാജ്യം നോക്കി കാണുന്നത്. പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഒന്നും ബാധകമല്ലെന്നുള്ള നിലയായി. ജനാധിപത്യത്തെ കുറിച്ചുള്ള ജനങ്ങൾക്കുള്ള ആശങ്ക വര്‍ദ്ധിക്കുകയാണ്. രാജീവ് ഗാന്ധിയ്ക്ക് എതിരായുള്ള പി.വി. അന്‍വറിന്‍റെ പ്രസംഗം മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. അതിനകത്ത് രാഷ്ട്രീയം പറഞ്ഞിട്ടില്ല. രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ഒരാള്‍ക്കെതിരെ പറയുമ്പോള്‍ തള്ളിപ്പറയുന്നതിനു പകരം പാര്‍ട്ടിയും മുഖ്യമന്ത്രിയും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. രാജീവ് ഗാന്ധിയെ അധിക്ഷേപിച്ചത് ഏറ്റവും സങ്കടകരമായ കാര്യമാണ്. അൻവറിന്‍റെ ആ പ്രസംഗം ജനങ്ങള്‍ക്ക് മുന്നിലുണ്ട്. മോശം പരാമർശം നടത്തിയ പി.വി അൻവറിനെ തള്ളിപ്പറയുന്നതിനോ തിരുത്തിപ്പിക്കുന്നതിനോ പകരം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അദ്ദേഹത്തെ ന്യായീകരിക്കുകയാണ്. ഈ രാഷ്ട്രീയ ഡിഎൻഎ എന്താണെന്നുള്ളത് ഗോവിന്ദൻ മാസ്റ്റർ തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10