Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Operation Numkhor| വാങ്ങിയത് നിയമപരമായി; വാഹനങ്ങള്‍ വിട്ടുകിട്ടണം; കസ്റ്റംസിനെതിരേ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

Operation Numkhor| വാങ്ങിയത് നിയമപരമായി; വാഹനങ്ങള്‍ വിട്ടുകിട്ടണം; കസ്റ്റംസിനെതിരേ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍
ഓപ്പറേഷന്‍ നുംഖോറില്‍ കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചു. തന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം നിയമപരമായാണ് വാങ്ങിയതെന്നും അവ തിരികെ വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. പിടിച്ചെടുത്ത വാഹനത്തിന്റെ ആര്‍ സി ഓണറായ ദുല്‍ഖര്‍ സല്‍മാനെ നോട്ടീസ് നല്‍കി വിളിച്ച് വരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചിരിക്കെയാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്. വാഹനം പിടിച്ചെടുത്ത സമയത്ത് തന്റെ കക്ഷികള്‍ ചില രേഖകള്‍ കാണിച്ചിരുന്നെന്നും എന്നാല്‍ കസ്റ്റംസ് അത് പരിശോധിക്കാന്‍ തയ്യാറായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കസ്റ്റംസ് ഡ്യൂട്ടി അടച്ചിട്ടാണ് വാഹനം കേരളത്തില്‍ എത്തിച്ചിട്ടുള്ളതെന്നും തെളിവുകള്‍ ഇല്ലാതെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നുമാണ് ദുല്‍ഖറിന്റെ വാദം. വാഹനം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കുമ്പോള്‍ കേടുപാടുകള്‍ സംഭവിക്കുമെന്നും അതിനാല്‍ അനാവശ്യമായി കസ്റ്റംസ് കസ്റ്റഡിയില്‍ വാഹനം സൂക്ഷിക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ദുല്‍ഖര്‍ സല്‍മാന്റെ ഹര്‍ജിയിലെ വാദം.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in