കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങണം; പ്രതിപക്ഷ നേതാവ് വയനാട്ടിലേക്ക്
Jaihind TV News Report
Jaihind TV Web Desk
July 30, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുമായും റവന്യു മന്ത്രിയുമായും സംസാരിച്ചുവെന്നും സർക്കാരിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. അപ്രതീക്ഷതമായി ഉണ്ടായ ദുരന്തത്തെ ഒറ്റക്കെട്ടായി അതിജീവിക്കാമെന്നും വി.ഡി. സതീശന്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു. ഔദ്യോഗിക പരിപാടികൾ എല്ലാം റദ്ദാക്കി പ്രതിപക്ഷ നേതാവ് വയനാട്ടിലേക്ക് തിരിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10