Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വാല്‍പ്പാറയിലെ അപകടം അതീവ ദുഃഖകരം; ഒന്‍പത് പേരുടെ മരണം നടുക്കുന്നതെന്ന് വി.ഡി. സതീശന്‍

വാല്‍പ്പാറയിലെ അപകടം അതീവ ദുഃഖകരം; ഒന്‍പത് പേരുടെ മരണം നടുക്കുന്നതെന്ന് വി.ഡി. സതീശന്‍
  തമിഴ്നാട്ടിലെ വാല്‍പ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ഒന്‍പത് പേര്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുശോചിച്ചു. മലപ്പുറം പാങ്ങ് ചേണ്ടി പാറമ്മല്‍ എല്‍.പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട വാര്‍ത്ത ഏറെ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. പൊള്ളാച്ചി-വാല്‍പ്പാറ റോഡില്‍ വെച്ചുണ്ടായ ഈ അപകടം കേരളത്തെയാകെ നടുക്കുന്നതാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം: വളരെ ദുഃഖകരവും വേദനാജനകവുമായ വാര്‍ത്തയാണ് വാല്‍പ്പറയില്‍ നിന്നും വരുന്നത്. മലപ്പുറം പാങ് ചേണ്ടി പാറമ്മല്‍ എല്‍.പി സ്‌കൂളിലെ അധ്യാപകരുടെ സംഘമാണ് പൊള്ളാച്ചി- വാല്‍പ്പാറ റോഡില്‍ അപകടത്തില്‍പ്പെട്ടത്. ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന വിവരം. പരിക്കേറ്റവര്‍ പൊള്ളാച്ചി, കോയമ്പത്തൂര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in