Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'എനിക്ക് നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ'; കെ.പി ധനപാലന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ

'എനിക്ക് നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ'; കെ.പി ധനപാലന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ

മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി ധനപാലന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സൗമ്യമായ ഇടപെടലുകളും ശാന്തമായ പെരുമാറ്റവും ഏത് പ്രതിസന്ധിയിലും തളരാത്ത പോരാട്ടവീര്യവുമുള്ള അടിയുറച്ച കോൺഗ്രസുകാരനായിരുന്നു കെ.പി ധനപാലനെന്ന് അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രീയ ജീവിതത്തിൽ ഒരു വാക്ക് കൊണ്ട് പോലും സ്വന്തം പ്രസ്ഥാനത്തെ വേദനിപ്പിക്കാത്ത ഉദാത്തമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

എറണാകുളം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രധാന മുഖമായിരുന്നു കെ.പിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരായ പ്രവർത്തകർക്ക് എപ്പോഴും, എന്താവശ്യത്തിനും സമീപിക്കാവുന്ന ജനകീയ നേതാവായിരുന്നു അദ്ദേഹം. ആറുവർഷക്കാലം എറണാകുളം ഡി.സി.സി അധ്യക്ഷനായിരുന്നപ്പോഴും സാധാരണക്കാരുടെ വികാരങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടാണ് അദ്ദേഹം പ്രവർത്തിച്ചത്. പാർലമെന്ററി രാഷ്ട്രീയത്തിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

കെ.പി ധനപാലന്റെ വിയോഗം വ്യക്തിപരമായി തനിക്ക് വലിയൊരു നഷ്ടമാണെന്ന് വി.ഡി സതീശൻ വികാരാധീനനായി ഓർത്തു. ഒരു ജ്യേഷ്ഠ സഹോദരനെയാണ് തനിക്ക് ഇതിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. തന്റെ രാഷ്ട്രീയ-വ്യക്തിജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം വലിയൊരു കരുത്തായി അദ്ദേഹം എപ്പോഴും ഒപ്പമുണ്ടായിരുന്നുവെന്നും വി.ഡി സതീശൻ അനുസ്മരിച്ചു.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Save your stories

Sign in