വടകര എം.ഡി.എം.എ. കേസ് പ്രതിയായ അധ്യാപിക കീര്‍ത്തനയ്ക്ക് വെട്ടേറ്റു. ഭര്‍ത്താവ് വിനീഷാണ് കീര്‍ത്തനയെ വെട്ടിയത്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പോലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു കീര്‍ത്തന. സ്റ്റേഷന് സമീപം വിനീഷ് ആക്രമിക്കുകയായിരുന്നു.
വെട്ടേറ്റ കീര്‍ത്തനയെ ഉടന്‍ തന്നെ വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇവരെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് വിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു
വടകര എം.ഡി.എം.എ. കേസ് പ്രതി കീര്‍ത്തനയ്ക്ക് വെട്ടേറ്റു