Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

14 വിയോജിപ്പുകള്‍, 14 ഭീമന്‍ പോസ്റ്റ് കാര്‍ഡുകള്‍: തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

14 വിയോജിപ്പുകള്‍, 14 ഭീമന്‍ പോസ്റ്റ് കാര്‍ഡുകള്‍: തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പത്തനംതിട്ട: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ 14 തവണ വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആരോപിച്ച്, അതുമായി ബന്ധപ്പെട്ട 14 പ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയക്കുന്നതിനായി തയ്യാറാക്കിയ 14 ഭീമന്‍ പോസ്റ്റ് കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു.

വോട്ടര്‍ പട്ടികയില്‍ നിന്ന് യഥാര്‍ത്ഥ വോട്ടര്‍മാരെ ഒഴുവാക്കുന്നതിനെതിരെയുള്ള പരാതികള്‍, വ്യാജ വോട്ടുകള്‍, തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതക്കുറവ്, വി.വി.പാറ്റ് (VVPAT) സ്ലിപ്പുകളുടെ പൂര്‍ണ്ണമായ പരിശോധന, പോളിംഗ് ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍, ഇ.വി.എം (EVM) കണ്‍ട്രോള്‍ യൂണിറ്റുകളുടെ ഡിജിറ്റല്‍ ലോഗുകള്‍ തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് 14 ചോദ്യങ്ങള്‍ തയ്യാറാക്കിയത്. കമ്മീഷനില്‍ തന്നെ 14 തവണ വിയോജിപ്പുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍, അവ എന്തൊക്കെയായിരുന്നുവെന്നും എന്തുകൊണ്ട് പരിഗണിച്ചില്ലെന്നും വ്യക്തമാക്കണമെന്ന് ഭീമന്‍ പോസ്റ്റ് കാര്‍ഡുകളിലൂടെ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാനും പേര് പുനഃസ്ഥാപിക്കാനും മതിയായ അവസരം നല്‍കണം, വോട്ടര്‍ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കണം, മണ്ഡല പുനര്‍നിര്‍ണ്ണയത്തിലും ബൂത്ത് വിഭജനത്തിലും ഉയരുന്ന സംശയങ്ങള്‍ക്ക് വ്യക്തത വരുത്തണം തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധത്തില്‍ ഉന്നയിച്ചു. ജനാധിപത്യത്തില്‍ പൗരന്റെ വോട്ടവകാശം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയാണ് ഈ വേറിട്ട സമരമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ആരിഫ് ഖാന്‍ എം.സി, ഫിറോസ് മീരാന്‍, മുഹമ്മദ് റാഫി, ഇജാസ് ഖാന്‍, സുഹൈല്‍ നജീബ്, അജ്മല്‍ അലി, നിഷാല്‍ വലംചുഴി, മാരി കണ്ണന്‍, അജ്മല്‍ കരീം, മുഹമ്മദ് അര്‍ഫാന്‍, ഫായിദ് അയ്മന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Related articles

See all
Popular News

മണിയാർ പദ്ധതി KSEB ഏറ്റെടുക്കണം, ചെറുകിട ജലവൈദ്യുത പദ്ധതികൾ പുനരാരംഭിക്കണം: യൂത്ത് കോൺഗ്രസ...

Popular News

പത്തനംതിട്ടയിലെ പ്രളയബാധിത കുടുംബങ്ങൾക്ക് 10,000 രൂപ ധനസഹായം; 25.64 കോടി രൂപ അനുവദിച്ച് സർ...

Popular News

കന്നിമാസ പൂജ: ശബരിമല നട സെപ്റ്റംബർ 16ന് തുറക്കും; ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധം

Popular News

ആറന്മുള ഉതൃട്ടാതി ജലമേള: എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കൾ

Save your stories

Sign in