Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സ്വയം എറിഞ്ഞ ബോംബ് തിരിഞ്ഞുകൊത്തിയോ? ഷോണ്‍ ജോര്‍ജിനെതിരെ ആര്‍.എസ്.എസും ബി.ജെ.പിയും; കടുത്ത അമര്‍ഷം

സ്വയം എറിഞ്ഞ ബോംബ് തിരിഞ്ഞുകൊത്തിയോ? ഷോണ്‍ ജോര്‍ജിനെതിരെ ആര്‍.എസ്.എസും ബി.ജെ.പിയും; കടുത്ത അമര്‍ഷം

തിരുവനന്തപുരം: സി.എം.ആര്‍.എല്‍. മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് വിവാദ ഡയറിയുടെ പേജ് പുറത്തുവിട്ട പാര്‍ട്ടി വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിന്റെ നടപടിയില്‍ ബി.ജെ.പിയിലും ആര്‍.എസ്.എസിലും കടുത്ത അമര്‍ഷം. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഷോണ്‍ രേഖകള്‍ പരസ്യപ്പെടുത്തിയതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ സംഭവത്തില്‍ ഷോണിനെ നേരിട്ട് അതൃപ്തി അറിയിച്ചതായാണ് വിവരം.

വിവാദ വെളിപ്പെടുത്തലിന് പിന്നാലെ ബി.ജെ.പിയിലെ പ്രമുഖ വിഭാഗങ്ങളായ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ് പക്ഷങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ആര്‍.എസ്.എസ് നേതൃത്വവും വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ, പാര്‍ട്ടി മാധ്യമ-സാമൂഹികമാധ്യമ വിഭാഗം പ്രഭാരി സ്ഥാനത്ത് ഷോണ്‍ ജോര്‍ജ് തുടരുന്ന കാര്യത്തില്‍ പുനരാലോചന തുടങ്ങിയെന്നാണ് സൂചന. മാസപ്പടി കൈപ്പറ്റിയവരുടെ കൂട്ടത്തില്‍ ബി.ജെ.പി നേതാക്കളുമുണ്ടെന്ന പ്രചാരണം പ്രതിപക്ഷം ശക്തമാക്കാന്‍ ഷോണിന്റെ നടപടി കാരണമായതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.

സി.പി.എമ്മും കോണ്‍ഗ്രസും ഒരുപോലെ സി.എം.ആര്‍.എല്ലില്‍ നിന്ന് പണം കൈപ്പറ്റിയെന്നും അതുകൊണ്ടാണ് പിണറായി വിജയനെതിരെ ഇ.ഡി നടപടിയെടുക്കാത്തതെന്നും ബി.ജെ.പി നിരന്തരം ആരോപിച്ചിരുന്നു. എന്നാല്‍ ഡയറിയില്‍ വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരുണ്ടെന്ന രീതിയില്‍ പ്രചാരണം ശക്തമായതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. 'രേഖ പുറത്തുവിട്ടതിന്റെ ഉദ്ദേശ്യം ഷോണിനോട് തന്നെ ചോദിക്കണം. രേഖയുടെ ആധികാരികതയെക്കുറിച്ച് തനിക്കറിയില്ല, വൈസ് പ്രസിഡന്റിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പ്രസിഡന്റിനോടാണ് ചോദിക്കേണ്ടത്' എന്നായിരുന്നു വിഷയത്തില്‍ വി. മുരളീധരന്റെ പ്രതികരണം.

അതേസമയം, എക്‌സാലോജിക് അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസും വി. മുരളീധരനെ മനഃപൂര്‍വം ലക്ഷ്യമിടുകയാണെന്നും പാര്‍ട്ടി അദ്ദേഹത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. പി.കെ. കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഷോണിന്റെ നടപടി ബി.ജെ.പിയുടെ സംഘടനാ ശൈലിക്കും കേഡര്‍ നിബന്ധനകള്‍ക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ ഔട്ട്റീച്ച് പദ്ധതികളുമായി ബി.ജെ.പി മുന്നോട്ടുപോകുന്നതിനിടെ, മുന്‍പ് സഭകള്‍ക്കെതിരെ ഷോണ്‍ നടത്തിയ പ്രസ്താവനകളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

Related articles

See all
Popular News

വില്‍പ്പനയില്‍ റെക്കോഡിട്ട് ഓണം ബമ്പര്‍; 30 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം

Popular News

കേരളത്തിന് കൂടുതൽ റോഡ് പദ്ധതികൾ: എം.സി. റോഡും തിരുവാഭരണ പാതയും സ്കീമിൽ ഉൾപ്പെടുത്തും; കേന്...

Popular News

ഇന്ത്യൻ ജനാധിപത്യം പിച്ചിചീന്താൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ഗ്യ...

Popular News

'മുട്ടിൽ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കഴിഞ്ഞ സർക്കാർ കാര്യമായ അന്വേഷണം നടത്തിയിട്ടില്...

Save your stories

Sign in