Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്ഥലം ഉടമയെ സിപിഎം ഭീഷണിപ്പെടുത്തി; പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് ഓഫീസ് പൊളിച്ചു

സ്ഥലം ഉടമയെ സിപിഎം ഭീഷണിപ്പെടുത്തി; പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് ഓഫീസ് പൊളിച്ചു
പയ്യന്നൂര്‍: പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിര്‍മ്മാണം തടസ്സപ്പെട്ടു. പയ്യന്നൂര്‍ കോത്തായി മുക്കില്‍ നിര്‍മ്മിച്ച താല്‍ക്കാലിക ഓഫീസാണ് സിപിഎം ഭീഷണിയെത്തുടര്‍ന്ന് പൊളിച്ചുനീക്കിയത്. സ്ഥലം ഉടമയെ ഭീഷണിപ്പെടുത്തിയതായും ജനാധിപത്യത്തെ അട്ടിമറിക്കുന്ന നീക്കമാണിതെന്നും വി. കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കോത്തായി മുക്കില്‍ സ്ഥലം ഉടമയുടെ സമ്മതത്തോടെ താല്‍ക്കാലിക ഓഫീസ് നിര്‍മ്മിച്ചിരുന്നു. എന്നാല്‍, ഓഫീസ് നിര്‍മ്മാണത്തിന് സ്ഥലം നല്‍കിയാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായി സ്ഥലം ഉടമ വെളിപ്പെടുത്തി. ഭീഷണിയെത്തുടര്‍ന്ന് ഓഫീസ് പൊളിച്ചുനീക്കണമെന്ന് ഉടമ ആവശ്യപ്പെടുകയായിരുന്നു. മറ്റൊരാള്‍ക്ക് തങ്ങള്‍ കാരണം ബുദ്ധിമുട്ടുണ്ടാകരുത് എന്നതിനാലാണ് ഓഫീസ് നീക്കം ചെയ്തതെന്ന് വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. താന്‍ സത്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ തുടങ്ങിയത് മുതല്‍ കള്ളപ്രചാരണങ്ങള്‍ ആരംഭിച്ചതായി വി. കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. താന്‍ കോണ്‍ഗ്രസിലേക്കോ ബിജെപിയിലേക്കോ പോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിലപ്പോയില്ല. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഭീഷണിയിലൂടെ ഓഫീസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുന്ന നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in