വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: വീട്ടമ്മയ്ക്ക് തുണയായി കെ.സി. വേണുഗോപാല്‍ എംപി; ഉഷയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി
Jaihind TV News Report
Jaihind TV Web Desk
February 20, 2026
1 min read
•
Updated: June 07, 2026
വണ്ടാനം മെഡിക്കല്‍ കോളേജില്‍ അഞ്ചു വര്‍ഷം മുന്‍പ് നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മയ്ക്ക് അടിയന്തര ചികിത്സയൊരുക്കി കെ.സി. വേണുഗോപാല്‍ എംപി. ദുരിതബാധിതയായ ഉഷയെ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി.
ഉഷയുടെ ദുരവസ്ഥ വാര്‍ത്തകളിലൂടെ അറിഞ്ഞ എംപി ഉടന്‍ തന്നെ കുടുംബവുമായി ഫോണില്‍ ബന്ധപ്പെടുകയും തുടര്‍ചികിത്സയ്ക്കുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയുമായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഉഷയെ കൊച്ചിയിലെത്തിച്ചത്.
നിലവില്‍ അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഉഷയെ ഡോക്ടര്‍മാരുടെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമായിരിക്കും തുടർചികിത്സകൾക്കായി വിധേയയാക്കുക.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10