Logo
Sun, Jun 07, 2026 • 10:22 PM
LIVE TV
Watch

No business videos available

No Middle East videos available

പ്രവാസികളില്‍ നിന്ന് ക്വാറന്‍റൈന്‍ ചെലവ്; സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് യു.ഡി.എഫ് പ്രതിഷേധം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 30, 2020
1 min read Updated: June 05, 2026
SHARE:
SAVE: Login to save

പ്രവാസികളില്‍ നിന്ന് ക്വാറന്‍റൈന്‍ ചെലവ്; സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് യു.ഡി.എഫ് പ്രതിഷേധം
നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളിൽ നിന്ന് ക്വാറന്‍റൈൻ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ന് യു.ഡി.എഫ് പ്രതിഷേധം. ക്വാറന്‍റൈന്‍ ഫീസ് ഈടാക്കാനുള്ള തീരുമാനം പിൻവലിക്കുക, പ്രവാസികളോട് നീതിപുലർത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തി യു.ഡി.എഫ് ഇന്ന് സംസ്ഥാന വ്യാപകമായി ധർണ നടത്തും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധർണ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ പങ്കെടുക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും നടക്കുന്ന ധർണയിൽ എം.പിമാര്‍, എം.എല്‍.എമാര്‍ യു.ഡി.എഫ് നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10