Logo
Tue, Jun 23, 2026 • 11:10 PM
LIVE TV
Watch

No business videos available

No Middle East videos available

സില്‍വർലൈനെതിരെ ജനസദസുകള്‍, യോഗങ്ങള്‍, വാഹന ജാഥ; പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 08, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സില്‍വർലൈനെതിരെ ജനസദസുകള്‍, യോഗങ്ങള്‍, വാഹന ജാഥ; പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫ്
  തിരുവനന്തപുരം : സിൽവർ ലൈനിൽ പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ്. ഏപ്രിൽ അവസാനത്തോടെ നൂറ് ജനസദസുകൾ പൂർത്തിയാക്കും. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. മുൻഗണനാ ക്രമത്തിൽ നടപ്പിലാക്കേണ്ട വികസന പദ്ധതി അല്ല സിൽവർ ലൈൻ എന്നും യോഗത്തിനുശേഷം യുഡിഎഫ് കൺവീനർ എം.എം ഹസൻ വ്യക്തമാക്കി. സില്‍വർലൈന്‍ പദ്ധതിയുടെ ആഘാതങ്ങളും ദൂഷ്യവശങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തും. ഏപ്രിൽ അവസാനത്തോടെ പദ്ധതിക്കെതിരെ 100 ജനസദസുകൾ യുഡിഎഫ് പൂർത്തിയാകും. മെയ് മാസത്തിൽ പദ്ധതിക്കെതിരെ അടുത്ത ഘട്ട പ്രതിഷേധം ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. മെയ് 14 മുതൽ 16 വരെ നാല് ദിവസം പദ്ധതിക്കെതിരെ വാഹന ജാഥയും യോഗങ്ങളും ചേരും. സ്വന്തം പാർട്ടിക്കാരുടെ അഭിപ്രായങ്ങൾ പോലും കേൾക്കാതെ പദ്ധതി നടപ്പിലാക്കാനുള്ള പിടിവാശിയിലാണ് മുഖ്യമന്ത്രി എന്നും പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും യോഗത്തിനുശേഷം യുഡിഎഫ് കൺവീനർ എം.എം ഹസൻ വ്യക്തമാക്കി. പരിസ്ഥിതി പ്രവര്‍ത്തകരെല്ലാം പദ്ധതിയെ എതിര്‍ക്കുമ്പോള്‍ അനുരഞ്ജന ശ്രമമാണ് ഭരണാധികാരികള്‍ നടത്തേണ്ടത്. അതിനെയെല്ലാം അവഗണിച്ച് എന്തുവന്നാലും സില്‍വര്‍ ലൈന്‍ നടപ്പിലാക്കുമെന്ന പിടിവാശിയിലാണ് മുഖ്യമന്ത്രി. ജനങ്ങളെ ബോധം കെടുത്താതെ സില്‍വര്‍ലൈനിനെക്കുറിച്ച് ബോധവത്ക്കരണം നടത്താന്‍ സിപിഎമ്മിന് സാധിക്കില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. വിനാശ വികസനത്തിന്‍റെ വാർഷികമായി പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷം മെയ് 20ന് യുഡിഎഫ് ആചരിക്കും. സംസ്ഥാന സർക്കാരിനെ ജനദ്രോഹ നയങ്ങൾക്കെതിരെ മെയ് 20ന് എല്ലാ പഞ്ചായത്തുകളിലും സായാഹ്ന ധർണ്ണയും യുഡിഎഫ് സംഘടിപ്പിക്കും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10