Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സർക്കാരിന്‍റെ നികുതിക്കൊള്ളയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫ്; 26ന് സംസ്ഥാനവ്യാപകമായി മാർച്ചും ധർണ്ണയും

സർക്കാരിന്‍റെ നികുതിക്കൊള്ളയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫ്; 26ന്  സംസ്ഥാനവ്യാപകമായി മാർച്ചും ധർണ്ണയും
  തിരുവനന്തപുരം: സംസ്ഥാന സർക്കാർ കെട്ടിട നികുതിയും പെർമിറ്റ് ഫീസും വർധിപ്പിച്ച് നടത്തുന്ന നികുതി കൊള്ളക്കെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് മുന്നണി കൺവീനർ എം.എം ഹസൻ. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 500 ശതമാനം വർധിപ്പിച്ച് സർക്കാർ നികുതി ഭീകരത തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നികുതി കൊള്ളക്കെതിരെ 26-ാം തീയതി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കും മാർച്ചും ധർണ്ണയും നടത്തും. തിരുവനന്തപുരം കോർപ്പറേഷനു മുന്നിൽപ്രതിപക്ഷ നേതാവ് സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. തുടർ സമരങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ 27ന് യുഡിഎഫ് ഏകോപന സമിതി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.  കേരളത്തിൽ എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും പിന്തുണ യുഡിഎഫിനാണെന്നും അത് തുടർന്നും ലഭിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in