Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കണ്ണൂര്‍ കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ്

കണ്ണൂര്‍ കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ്
Kannur-Corporation കണ്ണൂര്‍ കോര്‍പറേഷന്‍ എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ് ഇന്ന് നോട്ടീസ് നല്‍കിയേക്കും.  വിമതന്‍ പി.കെ രാഗേഷ് പിന്തുണ അറിയിച്ചെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി പറഞ്ഞു. മേയര്‍ സ്ഥാനം ആറ് മാസം വീതം പങ്കിടാന്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ അന്തിമ ധാരണയിലെത്തി. കാലാവധി തീരാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് കണ്ണൂര്‍ കോര്‍പറേഷന്‍ എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസം കൊണ്ടുവരുന്നത്. ഡെപ്യൂട്ടി മേയർ പി.കെ രാഗേഷുമായി കെ സുധാകരൻ എം.പി ചർച്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് തുടങ്ങിയ ചർച്ചയിലാണ് ധാരണയിലെത്തിയത്. മേയർ സ്ഥാനം ആദ്യഘട്ടത്തിൽ കോൺഗ്രസിന് നൽകാമെന്ന് മുസ്ലീം ലീഗും അറിയച്ചതോടെയാണ് അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങിയത്. അമ്പത്തിയഞ്ചംഗ കോര്‍പറേഷനില്‍ കോണ്‍ഗ്രസ്  വിമതന്‍ പി.കെ രാഗേഷടക്കം ഇരുപത്തിയെട്ട് പേരുടെ പിന്തുണയോടെയാണ് നിലവിലെ  എല്‍.ഡി.എഫ് ഭരണം. കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച് ഡെപ്യൂട്ടി മേയറായ  പി.കെ രാഗേഷുമായി മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ധാരണയിലെത്തിയാണ് അവിശ്വാസ പ്രമേയ നീക്കം. പി.കെ രാഗേഷിന്‍റെ മാത്രം ബലത്തിൽ എൽ.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനിൽ കഴിഞ്ഞ ദിവസം എടക്കാട് കൗൺസിലർ മരണപ്പെട്ടതോടെ ഇടതുമുന്നണിക്ക് ഒരംഗത്തിന്‍റെ കുറവുണ്ട്. ഇതോടെ യു.ഡി.എഫ് 27ഉം എൽ.ഡി.എഫ് 26ഉം എന്ന നിലയിലായി. അവിശ്വാസ പ്രമേയത്തിന് വിമതൻ പി.കെ രാഗേഷും പിന്തുണയറിയിച്ചതോടെ കോർപറേഷൻ ഭരണം യു.ഡി.എഫിന്‍റെ കൈയിലെത്തുമെന്ന സ്ഥിതിയാണുള്ളത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in