Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഈ മാസം 28 ന് ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍

ഈ മാസം 28 ന് ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍
ഇടുക്കി:  നവംബർ 28 ന് ഇടുക്കിയില്‍ യുഡിഫ് ജില്ലാ ഹർത്താൽ. ഇടതു സർക്കാർ പുറത്ത് ഇറക്കിയ ഭൂ വിനിയോഗ– നിർമാണ നിയന്ത്രണ ഉത്തരവുകൾ പിൻവലിക്കുക, ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതൽ വൈകിട്ട്  6 മണി വരെയാണ് ഹർത്താലെന്ന് യുഡിഎഫ് ജില്ല ചെയർമാൻ എസ്. അശോകൻ അറിയിച്ചു. മന്ത്രി പി രാജീവ് ഇടുക്കി സന്ദർശിക്കുന്ന ദിവസമാണ് ഹർത്താൽ. കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നത് നിരോധിച്ച് കൊണ്ടുള്ള റവന്യു തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവുകൾ പിൻവലിക്കുവാനുള്ള നിർദേശം നൽകുവാൻ മന്ത്രി തയാറാകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഇടുക്കിയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വിഡ്ഡികളാക്കുന്ന ശ്രമം അനുവദിക്കുകയില്ലെന്നും സമരസമിതി പറഞ്ഞു. ഈ മാസം 26 ന് ഹർത്താലിന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു എങ്കിലും എംജി സർവകലാശാലയുടെ പരീക്ഷ കണക്കിലെടുത്തു മാറ്റുകയായിരുന്നു.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in