യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് കൊച്ചിയില്‍
Jaihind TV News Report
Jaihind TV Web Desk
May 09, 2022
1 min read
•
Updated: June 10, 2026
കൊച്ചി : യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് ചേരാനിരുന്ന യോഗം കൊച്ചിയിലേക്ക് മാറ്റിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പ്രചരണ പ്രവർത്തനങ്ങൾ സംബന്ധിച്ച ചർച്ചയാണ് ഇന്നത്തെ ഏകോപന സമിതി യോഗത്തിൽ ഉണ്ടാവുക. കൂടാതെ കെ റെയിൽ വിരുദ്ധ സമരപരിപാടികൾക്കും ഇന്നത്തെ യോഗം രൂപം നൽകും. യുഡിഎഫ് കൺവീനർ എം.എം ഹസന്‍റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പ്രമുഖ ഘടകകക്ഷി നേതാക്കൾ എല്ലാം പങ്കെടുക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10