Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവനന്തപുരത്ത് വർഗീയ സംഘർഷമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നു : യുഡിഎഫ്

തിരുവനന്തപുരത്ത് വർഗീയ സംഘർഷമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നു : യുഡിഎഫ്
തിരുവനന്തപുരം: ജില്ലയിൽ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ബിജെപി പദ്ധതിയിടുന്നതായി യുഡിഎഫ്. ഇതിനെതിരെ മുൻകരുതല്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നൽകി. ചീഫ് ഇലക്ടറൽ ഓഫീസർക്കും ജില്ലാ കളക്ടർക്കും പോലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്. ആരാധനാലയങ്ങളെയോ നേതാക്കളെയോ ആക്രമിച്ച് ഉത്തരവാദിത്തം ഇതര വിഭാഗങ്ങളുടെ മേൽ കെട്ടിവച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമം ബിജെപി നടത്തുന്നതായി പരാതിയിൽ പറയുന്നു. ഇതിനായി ബിജെപി നേതൃത്വം ജില്ലയിലെ ചില ഗുണ്ടാ സംഘങ്ങളെ സമീപിച്ചതായും വിവരമുണ്ട്. മതസൗഹാർദ്ദവും സമാധാനവും തകർത്ത് രാഷ്ട്രീയനേട്ടമുണ്ടക്കാനുള്ള നീക്കത്തെ ഗൗരവത്തോടെ കാണണമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്താൻ നടപടികൾ സ്വീകരിക്കണമെന്നും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in