Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തൃശ്ശൂരില്‍ വൻ കള്ളനോട്ട് വേട്ട; രണ്ടുപേര്‍ പിടിയില്‍

തൃശ്ശൂരില്‍ വൻ കള്ളനോട്ട് വേട്ട; രണ്ടുപേര്‍ പിടിയില്‍
തൃശ്ശൂര്‍ കാഞ്ഞാണിക്ക് സമീപം കാരമുക്കില്‍ വൻ കള്ളനോട്ട് വേട്ട. 40 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായി. അന്തിക്കാട് എസ്.ഐ കെ.ജെ ജിനേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് രണ്ട് പേർ തൃശ്ശൂര്‍ കാഞ്ഞാണി കാരമുക്കിൽ വച്ച് പോലീസ് വലയിലായത്. ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ നിസാർ , ജവാഹ് എന്നിവരാണ് പിടിയിലായത്. സ്കൂട്ടറിൽ കള്ളനോട്ടുമായി രണ്ടു പേർ തൃശ്ശൂര്‍ - കാഞ്ഞാണി സംസ്ഥാന പാത വഴി വരുന്നുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തിയ പട്രോളിങ്ങിനിടെ കാരമുക്ക് പള്ളിക്ക് സമീപത്ത് വച്ചാണ് സ്കൂട്ടറിൽ കള്ളനോട്ടുമായി വന്ന രണ്ടു പേരെ പിടികൂടിയത്. ഇവരില്‍ നിന്ന് 2000 രൂപയുടെ കെട്ടുകളായി 40 ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. പ്രതികളെ വിശദമായി പോലീസ് ചോദ്യം ചെയ്യും. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ , പണം ആര്‍ക്കാണ് കൊണ്ടുപോയിരുന്നത്, എവിനിന്ന് ലഭിച്ചു. എന്നിവയെക്കുറിച്ചെല്ലാം പോലീസ് അന്വേഷിച്ചുവരികയാണ്. ഇരിങ്ങാലക്കുട ഡി.വെെ എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in