Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ടോള്‍ നിരക്കുകള്‍ വീണ്ടും കൂട്ടി, തിരുവനന്തപുരം, കുമ്പളം, പന്നിയങ്കര, വാളയാര്‍ വഴി ചെലവേറും

ടോള്‍ നിരക്കുകള്‍ വീണ്ടും കൂട്ടി, തിരുവനന്തപുരം, കുമ്പളം, പന്നിയങ്കര, വാളയാര്‍ വഴി ചെലവേറും
കേരളത്തിലെ ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി. തിരുവനന്തപുരം, കുമ്പളം, പന്നിയങ്കര, വാളയാര്‍ ടോള്‍ പ്ലാസകളിലെ പുതുക്കിയ നിരക്കുകളാണ് പുറത്തുവന്നത്. നിരക്കുവര്‍ധന ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തിരുവല്ലത്ത് ഒരു യാത്രയ്ക്കുള്ള നിരക്കില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 5 രൂപയും ലൈറ്റ് വാണിജ്യ വാഹനങ്ങള്‍ക്ക് 15 രൂപയും അടക്കമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനവ് വരുത്തിയതിന് പിന്നാലെയാണ് വീണ്ടും നിരക്ക് വര്‍ധിപ്പിച്ചത്. കാറുകള്‍ക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാന്‍ 155 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാന്‍ 230 രൂപയുമാണ് നിലവിലെ നിരക്ക്. ഇനി ഇത് 160 രൂപയും 240 രൂപയുമായി മാറും. തിരുവല്ലത്ത് ടോള്‍ പിരിവ് തുടങ്ങി ഒന്നരവര്‍ഷത്തിനുള്ളില്‍ ഇത് അഞ്ചാം തവണയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. നിലവില്‍ കാറിനുള്ള മന്തിലി പാസ് 5100 രൂപയാണ്. ഇതിലും മാറ്റം വന്നിട്ടുണ്ട്. ഇനി മുതല്‍ കാറിന്റെ മന്ത് ലി പാസിന് 5375 രൂപ നല്‍കണം. എറണാകുളം കുമ്പളം ടോള്‍പ്ലാസയില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്ക് അഞ്ചുരൂപ വര്‍ധിപ്പിച്ചു. ഇതോടെ അന്‍പത് രൂപ നല്‍കേണ്ടി വരും. പാലക്കാട് ജില്ലയിലെ വാളയാറിലും പന്നിയങ്കരയിലും രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് രണ്ടിടങ്ങളിലെയും വര്‍ധന. വര്‍ഷം തോറുമുള്ള ആനുപാതിക വര്‍ധനയെന്നാണ് ടോള്‍ പിരിവ് കമ്പനിയുടെ വിശദീകരണം. വാളയാര്‍ ടോളില്‍ ജീപ്പിനും കാറിനും കഴിഞ്ഞവര്‍ഷം നിശ്ചയിച്ചിരുന്ന അതേ തുക നിലനിര്‍ത്തി എന്നത് മാത്രമാണ് ആശ്വാസം. വാളയാര്‍ ടോള്‍ പ്ലാസ ഉള്‍പ്പെടുന്ന പുതുശ്ശേരി പഞ്ചായത്തിലെ വാഹന യാത്രികരുടെ പ്രതിമാസ നിരക്ക് 340 ല്‍ നിന്നും 350 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in