Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കള്ളുഷാപ്പുകൾക്ക് പ്രത്യേക പരിഗണന നൽകും : ടിപി രാമകൃഷ്ണൻ

കള്ളുഷാപ്പുകൾക്ക് പ്രത്യേക പരിഗണന നൽകും : ടിപി രാമകൃഷ്ണൻ
TP-Ramakrishnan-KTM കള്ളുഷാപ്പുകൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. എക്സൈസ് ഉദ്യോഗസ്ഥരുടെ ജോലിയുമായി ബന്ധപ്പെട്ട് ചില കർശന നിലപാടുകൾ സ്വീകരിക്കേണ്ടിവരും. കോട്ടയത്ത് എക്സൈസ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവിലുള്ള കള്ള് ഷാപ്പുകൾക്ക് ഗവൺമെൻറ് സംരക്ഷണം നൽകുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ദീർഘകാലമായി പ്രവർത്തിക്കുന്നതല്ലാതെ ഒരു പുതിയ കള്ളുഷാപ്പ് പോലും കേരളത്തിൽ അനുവദിച്ചിട്ടില്ല എന്ന് പറഞ്ഞ മന്ത്രി പുതിയ ഷാപ്പുകൾ തുറന്നാൽ ദൂരപരിധി പാലിക്കുമെന്നും അറിയിച്ചു. ഉദ്യോഗസ്ഥർക്ക് വീക്കിലി ഓഫ് നൽകുന്നില്ല എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണത്തിനു ചില ക്രമീകരണങ്ങൾ മാത്രമാണ് വരുത്തിയത് എന്നായിരുന്നു മന്ത്രിയുടെ മറുപടി. ജോലിയുമായി ബന്ധപ്പെട്ട ചില കർശന നിലപാടുകൾ സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, സിപിഎം ജില്ലാസെക്രട്ടറി വി എൻ വാസവൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി നഗരസഭാധ്യക്ഷ പി.ആർ സോന തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in