Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രധാനമന്ത്രിയുടെ ദൂരദർശൻ പ്രസംഗം: പെരുമാറ്റച്ചട്ട ലംഘനമെന്ന് ടി.എൻ. പ്രതാപൻ; സുപ്രീം കോടതിയിൽ ഹർജി

പ്രധാനമന്ത്രിയുടെ ദൂരദർശൻ പ്രസംഗം: പെരുമാറ്റച്ചട്ട ലംഘനമെന്ന് ടി.എൻ. പ്രതാപൻ; സുപ്രീം കോടതിയിൽ ഹർജി

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ, ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ സുപ്രീം കോടതിയെ സമീപിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സർക്കാർ മാധ്യമത്തിലൂടെ രാഷ്ട്രീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഫയൽ ചെയ്ത റിട്ട് ഹർജിയിലൂടെയാണ് പ്രതാപൻ കോടതിയുടെ ഇടപെടൽ തേടിയിരിക്കുന്നത്.

മാതൃകാ പെരുമാറ്റച്ചട്ടം  നിലനിൽക്കെ, പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഏപ്രിൽ 18-ന് ദൂരദർശനിലൂടെ നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷ പാർട്ടികളെ പേരെടുത്ത് വിമർശിച്ച പ്രധാനമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ കമ്മീഷന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

സർക്കാർ സംവിധാനങ്ങളും ജനങ്ങളുടെ നികുതിപ്പണവും ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് ടി.എൻ. പ്രതാപൻ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് സമയത്ത് ഭരണഘടനാ സ്ഥാപനങ്ങൾ നിഷ്പക്ഷമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും അദ്ദേഹം ഹർജിയിലൂടെ ആവശ്യപ്പെട്ടു.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in