Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Thiruvonam Bumper| തിരുവോണം ബമ്പര്‍: 25 കോടിയുടെ ഭാഗ്യം ആലപ്പുഴ തുറവൂര്‍ സ്വദേശിക്ക്

Thiruvonam Bumper| തിരുവോണം ബമ്പര്‍: 25 കോടിയുടെ ഭാഗ്യം ആലപ്പുഴ തുറവൂര്‍ സ്വദേശിക്ക്
ആലപ്പുഴ: ദിവസങ്ങള്‍ നീണ്ട ആകാംക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ ഭാഗ്യശാലി ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത് എസ്. നായര്‍ ആണെന്ന് സ്ഥിരീകരിച്ചു. നെട്ടൂരില്‍ നിന്ന് എടുത്ത ലോട്ടറി ടിക്കറ്റ് ശരത് ഇന്ന് ബാങ്കില്‍ ഏല്‍പ്പിച്ചു. നെട്ടൂരില്‍ ഒരു പെയിന്റ് കടയിലെ ജീവനക്കാരനാണ് ശരത്. സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ശരത് എസ്. നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'വീട്ടുകാര്‍ വളരെ സന്തോഷത്തിലാണ്. നറുക്കെടുപ്പ് സമയത്ത് ഞാന്‍ ഓഫീസിലായിരുന്നു. ഒന്നാം സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ ലോട്ടറികള്‍ വല്ലപ്പോഴും എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് തിരുവോണം ബമ്പര്‍ എടുക്കുന്നത്. പണം ഉപയോഗിച്ച് എന്തു ചെയ്യണം എന്നതിനെക്കുറിച്ച് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല, ഇനി അത് ചെയ്യണം,' ശരത് പറഞ്ഞു. ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞിട്ടും ഭാഗ്യശാലി ആരാണെന്നത് സംബന്ധിച്ച് വ്യക്തത വരാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു. നെട്ടൂരിലെ ഒരു സ്ത്രീക്കാണ് സമ്മാനം ലഭിച്ചതെന്നും അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ ആഗ്രഹിക്കുന്നില്ലെന്നുമെല്ലാം അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in