ഉള്ളൂരില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം
Jaihind TV News Report
Jaihind TV Web Desk
March 21, 2026
1 min read
•
Updated: June 04, 2026
തിരുവനന്തപുരം: ഉള്ളൂരില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആക്കുളം മാവടിനട പുഷ്പ ഭവനില്‍ രഘുനാഥന്‍ നായര്‍ (64), ഭാര്യ പുഷ്പ (57) എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണവിവരം പുറംലോകമറിഞ്ഞത്.
വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വീട്ടില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധം ഉയര്‍ന്നതോടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വീട് പരിശോധിച്ചപ്പോള്‍ രഘുനാഥന്‍ നായരെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലും, പുഷ്പയെ തറയില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
മരിച്ച ദമ്പതികള്‍ അയല്‍വാസികളുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10