Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Ramesh Chennithala| സ്വര്‍ണമോഷണക്കേസില്‍ മൂന്നു ദേവസ്വം മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണം; നിലവിലെ ബോര്‍ഡിനെയും കൂടി പ്രതി ചേര്‍ക്കണം; ദേവസ്വം മന്ത്രിമാര്‍ അറിയാതെ അവിടെ ഇലയനങ്ങില്ല: രമേശ് ചെന്നിത്തല

Ramesh Chennithala| സ്വര്‍ണമോഷണക്കേസില്‍ മൂന്നു ദേവസ്വം മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണം; നിലവിലെ ബോര്‍ഡിനെയും കൂടി പ്രതി ചേര്‍ക്കണം; ദേവസ്വം മന്ത്രിമാര്‍ അറിയാതെ അവിടെ ഇലയനങ്ങില്ല: രമേശ് ചെന്നിത്തല
  തിരുവനന്തപുരം: ശബരിമല സ്വര്‍ണമോഷണക്കേസില്‍ കഴിഞ്ഞ 10 വര്‍ഷക്കാലം ദേവസ്വം ഭരിച്ച മൂന്ന് മന്ത്രിമാരുടെയും പങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രിമാര്‍ അറിയാതെ ബോര്‍ഡില്‍ ഇലയനങ്ങില്ലെന്നും നിലവിലെ ദേവസ്വം ബോര്‍ഡിനെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന ആസൂത്രിത ഉന്നതതല മോഷണങ്ങളുടെ ഗൂഢാലോചനകളില്‍ ദേവസ്വം മന്ത്രിമാരുടെ പങ്ക് വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. രണ്ട് ദേവസ്വം ബോര്‍ഡുകളിലെയും പ്രസിഡന്റുമാരും അംഗങ്ങളും ഉള്‍പ്പെട്ട സംഘം ഇത്തരം ആസൂത്രിതമായ എല്ലാ കൊള്ളകള്‍ക്കും പിന്നില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. നിലവിലെ സ്വര്‍ണമോഷണക്കേസിലെ എഫ്ഐആറില്‍ 2019-ലെ ദേവസ്വം ബോര്‍ഡ് എന്ന് മാത്രമേ പ്രതി ചേര്‍ത്തിട്ടുള്ളൂ. അങ്ങനെയല്ല വേണ്ടതെന്നും, ദേവസ്വം പ്രസിഡന്റിനെയും അംഗങ്ങളെയും പേരെടുത്തു പറഞ്ഞ് പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നും അവര്‍ക്കെതിരെ വ്യക്തിപരമായി തന്നെ ചാര്‍ജിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ കാണിക്ക അടിച്ചു മാറ്റിയവര്‍ എത്ര ഉന്നതരായാലും അഴിയെണ്ണണമെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കടകംപള്ളി സുരേന്ദ്രന്‍, കെ. രാധാകൃഷ്ണന്‍, വാസവന്‍ തുടങ്ങി മൂന്ന് ദേവസ്വം മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ആര്‍ക്കും ഈ മോഷണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും, ഓരോരുത്തരുടെയും പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയുടെ പേരില്‍ നടന്ന വ്യാപക പിരിവ് തട്ടിപ്പ് അന്വേഷിക്കണമെന്നും അതില്‍ പണം ആര്‍ക്കൊക്കെ ലഭിച്ചു എന്ന് കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേരളം കണ്ട ഏറ്റവും വലിയ ക്ഷേത്രമോഷണമാണ് നടന്നിരിക്കുന്നതെന്നും, ഭക്തര്‍ നിത്യവും കാണുന്ന ദ്വാരപാലക ശില്‍പങ്ങളും വാതില്‍പാളിയും വരെ അടിച്ചുമാറ്റാന്‍ ധൈര്യം കാണിച്ചെങ്കില്‍ കണക്കില്ലാതെ വീഴുന്ന കാണിക്കയില്‍ നിന്നൊക്കെ എത്രമാത്രം മോഷണം നടന്നിട്ടുണ്ടാകും എന്ന് ഊഹിച്ചാല്‍ ഞെട്ടിപ്പോകുമെന്നും ചെന്നിത്തല പറഞ്ഞു. 'അവിശ്വാസികളായ ഈ സര്‍ക്കാര്‍ ദൈവത്തിന്റെ മുതല്‍ മൊത്തം അടിച്ചുകൊണ്ടുപോവുകയാണ്. സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ ആസൂത്രിത ക്ഷേത്ര സ്വര്‍ണമോഷണത്തിന്റെ ചുരുള്‍ മൊത്തം അഴിച്ചേ മതിയാകൂ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയാണ് ഇവര്‍ ചൂഷണം ചെയ്തതെന്നും, ഭക്തിയെ അപമാനിച്ച ഈ സര്‍ക്കാര്‍ കേരളത്തിലെ ഭക്തസമൂഹത്തെയും ആചാരാനുഷ്ഠാനങ്ങളെയും സംസ്‌കാരത്തെയും ഒറ്റിക്കൊടുത്തിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇവരെ മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in