Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് പരസ്യപ്രചാരണം നാളെ അവസാനിക്കും; കൊട്ടിക്കലാശം ഗംഭീരമാക്കാന്‍ മുന്നണികള്‍

സംസ്ഥാനത്ത് പരസ്യപ്രചാരണം നാളെ അവസാനിക്കും; കൊട്ടിക്കലാശം ഗംഭീരമാക്കാന്‍ മുന്നണികള്‍
  തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിർണ്ണായക തിരഞ്ഞെടുപ്പില്‍ കേരളം 26-ന് വിധിയെഴുതും. പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലേക്കാണ് കേരളം കടക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അവസാന മണിക്കൂറുകളിലെ പ്രചാരണം കൊഴുപ്പിക്കുകയാണ്. കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. നാളെ വൈകിട്ട് 6 മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസാനഘട്ട പര്യടനങ്ങൾ നടക്കും. ദേശീയനേതാക്കള്‍ ഉള്‍പ്പെടെയുള്ളവർ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. കേരളത്തിനൊപ്പം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങള്‍ വിധിയെഴുതും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in