Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വാദിയെ പ്രതിയാക്കുന്ന സർക്കാർ; മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരെ സമരം വ്യാപിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ്

വാദിയെ പ്രതിയാക്കുന്ന സർക്കാർ;  മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരെ സമരം വ്യാപിപ്പിക്കുമെന്ന്  പ്രതിപക്ഷ നേതാവ്
  തിരുവനന്തപുരം: വാദിയെ സർക്കാർ പ്രതിയാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അടിയന്തര പ്രമേയത്തിനുള്ള അനുമതി തേടലില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പ്രതിപക്ഷം തയാറല്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ സമരം സഭയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കി. സിപിഎം ഗുണ്ടയെപ്പോലെയാണ് ഡെപ്യൂട്ടി ചീഫ് മാർഷൽ പ്രവർത്തിച്ചതെന്നും അതാണ് പ്രശ്നത്തിന് കാരണമായതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കെ.കെ രമ നൽകിയ പരാതിയിൽ നടപടിയില്ല. പകരം തിരിച്ച് ജാമ്യമില്ലാ കേസെടുത്തു. വാദിയെ പ്രതിയാക്കുന്ന നടപടി. മുഖ്യമന്ത്രിയുടെ ഈ ധാർഷ്ട്യത്തിനെതിരെ വിട്ടുവിഴ്ചയില്ലാതെ പോരാടും. സമരം സഭയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. വാദികളായ എംഎൽഎമാർക്കെതിരെ രാത്രി കേസെടുത്തതിന് ശേഷമാണ് കക്ഷി നേതാക്കളുടെ യോഗം വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അടിയന്തര പ്രമേയ നോട്ടെസിനുള്ള അവകാശം പണയപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ മീഡിയാ റൂമില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in