Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം പുറത്തിറങ്ങി; ഓഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം പുറത്തിറങ്ങി; ഓഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം
  തിരുവനന്തപുരം: 2023 സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം പുറത്തിറങ്ങി. ഇന്നു മുതൽ ഓഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ആ​​ഗസ്റ്റ് 18-ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഓ​ഗസ്റ്റ് 21 ആണ്. സെപ്റ്റംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് പോളിംഗ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. പോളിംഗ് ശതമാനം ഉയർത്തുന്നതിനൊപ്പം പരമാവധി പുതിയ വോട്ടർമാരെ പോളിം​ഗ് ബൂത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഭിന്നശേഷി സൗഹൃദ ബൂത്തുകളും ​ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുള്ള ഹരിത ബൂത്തുകളും തിരഞ്ഞെടുപ്പിനായി ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതുപ്പള്ളി മണ്ഡലത്തിലെ സുപ്രധാന വിവരങ്ങൾ ചുവടെ: (ഇന്നത്തെ കണക്ക് 10/08/2023) ആകെ വോട്ടർമാർ - 1,75,605 സ്ത്രീ വോട്ടർമാർ - 89,897 പുരുഷ വോട്ടർമാർ - 85,705 ഭിന്ന ലിംഗ വോട്ടർമാർ - 3 സ്ത്രീ പുരുഷ അനുപാതം - 1049 80 വയസിനു മുകളിലുള്ള വോട്ടർമാർ - 6376 ഭിന്നശേഷിക്കാരായ വോട്ടർമാർ - 1765 (പുരുഷന്മാർ - 1023+ സ്ത്രീകള്‍ 742) പ്രവാസി വോട്ടർമാർ - 181 (പുരുഷന്മാർ 133 +സ്ത്രീകള്‍ 48) സർവീസ് വോട്ടർമാർ - 138 പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം - 182 ആകെ പോളിംഗ് ലൊക്കേഷനുകളുടെ എണ്ണം - 96 നോമിനേഷൻ സമർപ്പിക്കാവുന്ന അവസാന തീയതിയായ ആഗസ്റ്റ് 17 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്. ഉപതിരഞ്ഞെടുപ്പിൽ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇവിഎമ്മുകളും വിവിപാറ്റുകളും ഉപയോഗിക്കും. ആവശ്യാനുസരണം ഇവിഎമ്മുകളും വിവിപാറ്റുകളും ലഭ്യമാക്കുകയും മെഷീനുകളുടെ സഹായത്തോടെ വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിനും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ ടെലിവിഷനിലൂടെയും പത്രത്തിലൂടെയും പ്രചാരണ സമയത്ത് 3 തവണ ഇത് സംബന്ധിച്ച വിവരം പരസ്യപ്പെടുത്തേണ്ടതുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്ന പാർട്ടികൾ വെബ്സൈറ്റിലും വിവരം പരസ്യപ്പെടുത്തണം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in