Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊച്ചി നഗരത്തില്‍ പട്ടാപ്പകൽ വെടിവയ്പ്; അക്രമം പനമ്പള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറില്‍

കൊച്ചി നഗരത്തില്‍ പട്ടാപ്പകൽ വെടിവയ്പ്; അക്രമം പനമ്പള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറില്‍
കൊച്ചി നഗരത്തില്‍ പട്ടാപ്പകൽ വെടിവയ്പ്. പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിലാണു വെടിവയ്പുണ്ടായത്. വൈകിട്ട് മൂന്നരയോടെ ബൈക്കിലെത്തിയ രണ്ടുപേരാണു വെടിവച്ചത്. പണം ആവശ്യപ്പെട്ടു പലതവണ ഫോണിൽ ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്കു ഭീഷണിസന്ദേശം ലഭിച്ചിരുന്നു. മുംബൈ അധോലോക നേതാവിന്‍റെ  പേരിലായിരുന്നു ഫോൺകോള്‍.  എന്നാൽ അവര്‍ ആവശ്യപ്പെട്ട 25 കോടിയോളം രൂപ നൽകാൻ തയാറാകാതെ ഉടമ പൊലീസിൽ പരാതി നൽകി. ഇതിന്‍റെ വൈരാഗ്യം തീർക്കാനാണ് അക്രമികൾ വെടിവയ്പ് നടത്തിയതെന്നാണ് കരുതുന്നത്. വെടിവയ്പിനു ശേഷം രക്ഷപ്പെട്ട ഇവർ  ഇതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു കടലാസ് സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരുക്കില്ല. സംഭവ സമയത്ത് പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല.  ജീവനക്കാരും ബ്യൂട്ടിപാർലറിലെത്തിയ മറ്റു ചിലരുമാണുണ്ടായിരുന്നത്. പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബ്യൂട്ടിപാർലറില്‍ ഉണ്ടായിരിക്കുന്ന സംഭവം പരിഭ്രാന്തി പടര്‍ത്തി.  പൊലീസ് എത്തി തെളിവെടുത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in