Logo
CHANGE MODE
Fri, Jun 05, 2026 • 05:35 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

മൈക്ക് ഓപ്പറേറ്ററെ അപമാനിച്ച സംഭവം; എം.വി.ഗോവിന്ദനെതിരെ പ്രതിഷേധവുമായി ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 08, 2023
1 min read Updated: June 05, 2026
Share:

മൈക്ക് ഓപ്പറേറ്ററെ അപമാനിച്ച സംഭവം; എം.വി.ഗോവിന്ദനെതിരെ പ്രതിഷേധവുമായി ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ
തൃശൂർ:  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ പ്രതിഷേധവുമായി ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ. മാളയിൽ ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ മൈക്ക് ഓപ്പറേറ്ററായ യുവാവിനെ എം.വി.ഗോവിന്ദന്‍ പരസ്യമായി ശാസിച്ച സംഭവത്തിലാണ് പ്രതിഷേധം. "ഇത്രയും ജനങ്ങളുടെ മുന്നിൽവച്ച് അപമാനിക്കുക എന്നത് വേദനാജകമാണ്. അദ്ദേഹം അറിവുള്ളവനാണ്. എന്നാല്‍ മൈക്ക് ബാലൻസ് അറിയാത്തതിലാണ് പ്രശ്നമെന്നും  ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ പ്രസിഡന്‍റ്  കെ.ആർ.റാഫി മാധ്യമങ്ങളോട് പറഞ്ഞു. വളരെ സൌമ്യതയോടെ കാര്യം പറയാമായിരുന്നു. അല്ലെങ്കില്‍ പരിപാടിക്ക് ശേഷം പറഞ്ഞാലും മതിയായിരുന്നുവെന്നും ഭാരവാഹികള്‍ തൃശ്ശൂരില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ്  മൈക്കിനോട് ചേർന്നുനിന്നു സംസാരിക്കാൻ ആവശ്യപ്പെട്ട  യുവാവിനെ എം.വി.ഗോവിന്ദൻ  പരസ്യമായി ശാസിച്ചത്.  ‘നിന്‍റെ  മൈക്കിന്‍റെ  തകരാറിനു ഞാനാണോ ഉത്തരവാദി’ എന്നു ചോദിച്ച ഗോവിന്ദൻ, മൈക്ക് ഓപ്പറേറ്ററെ വേദിയിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ലെന്നും ക്ലാസെടുത്തതാണെന്നും ഗോവിന്ദൻ ന്യായീകരിച്ചിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10