Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

V.D SATHEESAN| യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനമേറ്റ സംഭവം: 'മുഖ്യമന്ത്രിയുടെ വകുപ്പില്‍ നടന്ന ഏറ്റവും ഹീനമായ സംഭവം; മുഖ്യമന്ത്രി മൗനം വെടിയണമെന്ന് വി.ഡി സതീശന്‍

V.D SATHEESAN| യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനമേറ്റ സംഭവം: 'മുഖ്യമന്ത്രിയുടെ വകുപ്പില്‍ നടന്ന ഏറ്റവും ഹീനമായ സംഭവം; മുഖ്യമന്ത്രി മൗനം വെടിയണമെന്ന് വി.ഡി സതീശന്‍
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് സംസാരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ വകുപ്പില്‍ നടന്ന ഏറ്റവും ഹീനമായ, ക്രൂരമായ സംഭവമാണ് നടന്നത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തിയെന്ന നിലയ്ക്ക അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ബാധ്യസ്ഥനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വളരെ ക്രൂരമായിട്ടാണ് സുജിത്തിനെ മര്‍ദിച്ചതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം അടൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി അയ്യപ്പ ഭക്തരെയും വിശ്വാസികളെയും സര്‍ക്കാര്‍ കബളിപ്പിക്കുകയാണ്. ശബരിമല വിഷയത്തില്‍ വര്‍ഗ്ഗീയ വാദികള്‍ക്കും വര്‍ഗ്ഗീയ സംഘടനകള്‍ക്കും അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍. ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിന് 2023 ല്‍ പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണന്നും. ഇനിയും തെളുവുകള്‍ വരുന്ന മുറക്ക് എങ്ങനെ കേസുമായി മുന്നോട്ടു പോകുമെന്ന് ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടൂര്‍ മാരൂര്‍ സെന്റ് മേരീസ് ചര്‍ച്ചില്‍ യൂത്ത് മീറ്റ് ഉദ്്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in