Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്ന അപേക്ഷ തള്ളിയതിനെ തുടർന്ന് പ്രധാന അധ്യാപിക ആത്മഹത്യ ചെയ്തു

സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്ന അപേക്ഷ തള്ളിയതിനെ തുടർന്ന് പ്രധാന അധ്യാപിക ആത്മഹത്യ ചെയ്തു
കോട്ടയം:  സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്ന അപേക്ഷ തള്ളിയതിനെ തുടർന്ന് പ്രധാന അധ്യാപിക ആത്മഹത്യ ചെയ്തു. വൈക്കം പോളശേരി ഗവ.എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക മാളിയേക്കല്‍ പുത്തന്‍തറയില്‍  കെ.ശ്രീജയെ (48)യാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  ജോലിഭാരം മൂലമുണ്ടായ മാനസികസമ്മര്‍ദമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു . വൈക്കം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ അധ്യാപികയായിരുന്ന ശ്രീജയ്ക്ക് ജൂണ്‍ ഒന്നിനാണ് കീഴൂര്‍ ജിഎല്‍പിഎസില്‍ പ്രധാനാധ്യാപിക ആയി സ്ഥാനക്കയറ്റം ലഭിച്ചത്. ജോലിഭാരം താങ്ങാന്‍ കഴിയാത്തതിനാല്‍ സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് നല്‍കിയ അപേക്ഷ നിരസിച്ചതില്‍ മനംനൊന്താണ്  പ്രധാനാധ്യാപിക ജീവനൊടുക്കിയത്. സംഭവത്തില്‍ വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭര്‍ത്താവ് രമേശ് കുമാര്‍ വൈക്കം മുന്‍സിഫ് കോടതി ജോലിക്കാരനാണ്. മകന്‍: കാര്‍ത്തിക്. ശ്രീജയുടെ സംസ്‌കാരം നടത്തി. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ - 1056 (ടോള്‍ ഫ്രീ))

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in