ഗവർണർ കേന്ദ്ര സർക്കാരിന്‍റെ പി.ആര്‍.ഒയെ പോലെ പെരുമാറരുത് : വി.എം സുധീരന്‍
Jaihind TV News Report
Jaihind TV Web Desk
December 22, 2019
1 min read
•
Updated: June 10, 2026
പൗരത്വ വിഷയത്തില്‍ കേന്ദ്ര സർക്കാരിന് ഓശാന പാടുന്ന കേരള ഗവർണറുടെ നടപടിക്കെതിരെ മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ഗവർണര്‍ കേന്ദ്ര സർക്കാരിന്‍റെ പി.ആര്‍.ഒയെ പോലെ പെരുമാറരുതെന്നും വി.എം സുധീരന്‍ പറഞ്ഞു.
കേന്ദ്ര സർക്കാരിന്‍റെ ന്യായവാദങ്ങളൊക്കെ ജനങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ഓരോ ദിവസം കഴിയും തോറും രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ വർഗീയ ഭ്രാന്താലയമാക്കാനുള്ള മോദി-അമിത് ഷാ കൂട്ടുകെട്ടിന്‍റെ തെറ്റായ ശ്രമങ്ങളിൽ നിന്നും സദുപദേശങ്ങൾ നൽകി അവരെ പിന്തിരിപ്പിക്കാനും ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കാനും ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നത സ്ഥാനീയർ അനുയോജ്യമായ രീതിയിൽ ഇടപെടേണ്ട സന്ദർഭമാണിത്.
എന്നാൽ ഇതിനെല്ലാം വിരുദ്ധമായി കേന്ദ്ര സർക്കാരിനെയും മോദി-അമിത് ഷാ മാരുടെ ഭ്രാന്തൻ നടപടി എന്ന് വിശേഷിപ്പിക്കാവുന്ന പൗരത്വ ഭേദഗതി നിയമത്തെയും വെള്ളപൂശാൻ ആദരണീയനായ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിച്ചു കാണുന്നത് നിർഭാഗ്യകരമാണ്. അദ്ദേഹം വഹിക്കുന്ന ഉന്നതപദവിക്ക് ചേരാത്തതാണിതെന്നും വി.എം സുധീരന്‍ പറഞ്ഞു.
കേന്ദ്ര സർക്കാരിന്‍റെ കേവലമൊരു പി.ആർ.ഒയെ പോലെ ദയവായി അദ്ദേഹം പെരുമാറരുത്. അങ്ങനെ വന്നാൽ ഗവർണറായി വന്നതിനുശേഷം അദ്ദേഹത്തിന് കേരളത്തിൽ ലഭിച്ച വലിയ സ്വീകാര്യതയ്ക്ക് മങ്ങലേൽക്കും. അതുകൊണ്ട് കേന്ദ്ര സർക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള തെറ്റായ നടപടികളെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കുന്ന നടപടികളിൽ നിന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നതായും വി.എം സുധീരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട വാർത്ത വായിക്കാം:
പൗരത്വ നിയമം : ഭരണഘടനാ പദവി മറന്ന് വെറും ബി.ജെ.പിക്കാരനായി, കോണ്‍ഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ | Video
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10