Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

K.MURALEEDHARAN| ശബരിമല വിഷയത്തില്‍ ആചാരങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു; കോണ്‍ഗ്രസിന് അന്നും ഇന്നും ഒരേ നിലപാട്- കെ.മുരളീധരന്‍

K.MURALEEDHARAN| ശബരിമല വിഷയത്തില്‍ ആചാരങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു; കോണ്‍ഗ്രസിന് അന്നും ഇന്നും ഒരേ നിലപാട്- കെ.മുരളീധരന്‍
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലകൊണ്ടത് വിശ്വാസികള്‍ക്കൊപ്പമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് വിശ്വാസ വഞ്ചന കാണിച്ചിട്ടില്ല. അയ്യപ്പസംഗമം വന്‍ പരാജയമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. അന്ന് ആചാരങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു. ഇപ്പോള്‍ അയ്യപ്പ സംഗമം നടത്തി വിശ്വാസികളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നു. അയ്യപ്പ സംഗമം കൊണ്ട് എന്താണ് ലക്ഷ്യം വച്ചതെന്നും എന്ത് ഫലമാണ് സംഗമം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. സംഗമത്തിലൂടെ ശബരിമലയുടെ വികസനത്തിന് തടസമായി നിന്ന ഒരു ഘടകവും മാറ്റാന്‍ സാധിച്ചിട്ടില്ല. പല രാജ്യങ്ങളില്‍ നിന്ന് നാലായിരത്തോളം ആളുകള്‍ പങ്കെടുക്കും എന്ന് പറഞ്ഞതില്‍ 650 പ്രതിനിധികള്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിശ്വാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ശബരിമല വിഷയത്തില്‍ ശക്തമായ നിലപാട് പറഞ്ഞിട്ടുള്ളത് കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 9 വര്‍ഷം കൊണ്ട് നയത്തില്‍ എന്ത് മാറ്റമാണ് സര്‍ക്കാര്‍ വരുത്തിയതെന്ന് മനസിലാകുന്നില്ല. എന്നാല്‍, കോണ്‍ഗ്രസ് അന്നും ഇന്നും ഒരേ നിലപാടിലാണ് ഉറച്ചു നില്‍ക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in