'കൊവിഡിന്‍റെ മറവിൽ പിണറായി സർക്കാർ ജനത്തെ പകൽക്കൊള്ള ചെയ്യുന്നു': മുല്ലപ്പള്ളി രാമചന്ദ്രൻ | Video
Jaihind TV News Report
Jaihind TV Web Desk
June 04, 2020
1 min read
•
Updated: June 06, 2026
തിരുവനന്തപുരം : കൊവിഡിന്‍റെ മറവിൽ പിണറായി സർക്കാർ ജനത്തെ പകൽക്കൊള്ള ചെയ്യുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കൊവിഡ് ഭീഷണിക്കിടയിലും സംസ്ഥാനത്തെ മദ്യശാലകളെല്ലാം തുറന്ന സർക്കാർ വിശ്വാസികൾക്കായി ദേവാലായങ്ങൾ തുറന്നുകൊടുക്കാൻ തയാറാകുന്നില്ല. ഏകാധിപത്യ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
മണൽ വാരുന്നതിന്‍റെ മറവിൽ സർക്കാർ വലിയ കൊള്ളയാണ് നടത്തുന്നത്. കരിമണൽ ലോബിയെ സഹായിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പരിസ്ഥിതി അനുകൂല നിലപാടല്ല, സ്ഥാപിത താല്പര്യക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. കരിമണൽ ഖനനത്തിന് കൂട്ടുനിൽക്കുന്നതിന്‍റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുന്നു. ഏകാധിപത്യ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. പമ്പ ത്രിവേണി മണല്‍ കടത്ത് സംബന്ധിച്ച് വനംവകുപ്പ് മന്ത്രി അറിഞ്ഞിരുന്നില്ല എന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.
https://www.facebook.com/JaihindNewsChannel/videos/919877688483807/
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10