പിണറായി സര്‍ക്കാരിന്റെ പി.ആര്‍ വര്‍ക്കിന്റെ ഭാഗമായ സി എം വിത്ത് മീ സംവിധാനത്തില്‍ ആദ്യ ദിവസം തന്നെ കല്ലുകടി. ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച പലര്‍ക്കും കോള്‍ കിട്ടുന്നില്ല എന്നാണ് പരാതി.
സര്‍ക്കാരിന്റെ ഭരണകാലാവധി അവസാനിക്കാന്‍ ശേഷിക്കുന്നത് ഇനി മാസങ്ങള്‍ മാത്രം. അതിന് മൂന്‍പായി മുഖംമിനുക്കല്‍ പരിപാടിയിലാണ് പിണ റായി സര്‍ക്കാര്‍. അതിന്റെ പേരാണ് സിഎം വിത്ത് മി... എന്നാല്‍ പ്രസ്തുത പി. ആര്‍ പ്രൊജക്ട് ആദ്യമേ തന്നെ പൊളിഞ്ഞ മട്ടാണ്.. സിറ്റിസന്‍ കണക്ട് പരാതി പരിഹാര സംവിധാനത്തി ന്റ ആദ്യദിവസം തന്നെ കോള്‍ കിട്ടുന്നില്ലെന്നാണ പൊതുജനങ്ങളുടെ പരാതി. 1800 425 6789 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച പലര്‍ക്കും 'താങ്കള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിക്ക് പുറത്താണ്' എന്ന മറുപടിയാണ് ലഭിച്ചത്. അതിനും സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും ന്യായീകരണമുണ്ട്. നിരവധി കോളുകള്‍ എത്തുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്ന തന്നും വരും ദിവസങ്ങളില്‍ പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ ഏതാണ്ട് മൂവായിരത്തോളം കോളുകള്‍ എത്തിയെന്നാണ് അധികൃതര്‍ പറഞ്ഞത്. ആവശ്യങ്ങള്‍ വിശദമായി പറയണമെന്നും പരിശോധിച്ച് ഉചിതമായ നടപടികള്‍ ഒട്ടും വൈകാതെ സ്വീകരിക്കുമെന്നും ആ വിവരം അറിയിക്കുമെന്നും മുഖ്യമന്ത്രി നല്‍കുന്ന ഉറപ്പോടെയാണ് കോള്‍ ആരംഭിക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് സിറ്റിസന്‍ കണക്ട് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ ഇനിയും പിആര്‍ വര്‍ക്കുകളുടെ ഘോഷയാത്ര പ്രതീക്ഷിക്കാം.