എൻജിന്‍റെ പ്രവർത്തനം നിലച്ച് കൂറ്റൻ വള്ളം തിരയിൽപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് തൊഴിലാളികൾ
Jaihind TV News Report
Jaihind TV Web Desk
July 05, 2024
1 min read
•
Updated: June 05, 2026
അമ്പലപ്പുഴ: കരയിൽ നിന്ന് കടലിലേക്ക് ഇറക്കി പോകുന്നതിനിടെ എൻജിന്‍റെ പ്രവർത്തനം നിലച്ച് വള്ളം കൂറ്റൻ തിരയിൽപ്പെട്ടു. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പുന്നപ്ര നർബോന പടിഞ്ഞാറ് തീരത്തായിരുന്നു സംഭവം. കടൽ അൽപ്പം ശാന്തമായതിനെ തുടർന്ന് ഇവിടെ കരയിലിരുന്ന ഒന്നാം വാർഡ് പൂന്തരശ്ശേരിൽ തങ്കച്ചന്‍റെ ഇയാൻ എന്ന നീട്ടു വല വള്ളമാണ് കടലിൽ അപകടത്തിൽപ്പെട്ടത്. കരയിൽ നിന്ന് മറ്റുള്ളവരുടെ സഹായത്തോടെ വള്ളം തള്ളി ഇറക്കിയതിനു ശേഷം എൻജിൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയിൽ കൂറ്റൻ തിരമാലകൾ മാറി മാറി വള്ളത്തിൽ ആഞ്ഞടിച്ചു. കാഴ്ച കണ്ട് ഭയന്ന് കരയിൽ നിന്നവർ കൂകി വിളിച്ചു. ഇതിനിടയിൽ രണ്ടു പേർ വെള്ളത്തിൽ വീണെങ്കിലും വീണ്ടും വള്ളത്തിൽ നീന്തിക്കയറിയതിനാൽ ദുരന്തം ഒഴിവായി. മനോധൈര്യം കൈവിടാതെ തൊഴിലാളികൾ കുറെയധികം തുഴഞ്ഞതിനു ശേഷമാണ് എൻജിൻ പ്രവർത്തിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10