Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പശ്ചിമഘട്ടത്തിലെ പ്രകൃതി ദുരന്തങ്ങൾ ബോധ്യപ്പെടുത്തുന്നത് ഗാഡ്ഗിൽ റിപ്പോർട്ടിന്‍റെ പ്രസക്തി

പശ്ചിമഘട്ടത്തിലെ പ്രകൃതി ദുരന്തങ്ങൾ ബോധ്യപ്പെടുത്തുന്നത് ഗാഡ്ഗിൽ റിപ്പോർട്ടിന്‍റെ പ്രസക്തി
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്‍റെ പ്രസക്തിയാണ് പശ്ചിമഘട്ടത്തിലെ പ്രകൃതി ദുരന്തങ്ങൾ ബോധ്യപ്പെടുത്തുന്നതെന്ന് പ്രൊഫസർ മാധവ് ഗാഡ്ഗിൽ. കൂടുതൽ ആഘാതങ്ങൾ ഇല്ലാതിരിക്കാനുള്ള മുൻകരുതലുകൾ ആണ് ഇനിയെങ്കിലും സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൽപ്പറ്റയിൽ പറഞ്ഞു. പുത്തുമല ദുരന്തഭൂമി സന്ദർശിച്ചശേഷം, പശ്ചിമഘട്ട സംരക്ഷണവും വയനാടിൻറെ ഭാവിയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് പ്രഫസർ മാധവ് ഗാഡ്ഗിൽ മാധ്യമങ്ങളെ കണ്ടത്. ചെങ്കുത്തായ പ്രദേശത്തെ സ്വാഭാവിക മരങ്ങളുടെ നാശവും , നീരൊഴുക്ക് തടസ്സപ്പെടുത്തിയതുമാണ് പുത്തുമല ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമികമായി മനസിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുത്തുമലയിൽ സംഭവിച്ചത് സാധാരണ മണ്ണിടിച്ചിൽ അല്ലെന്ന വിദഗ്ധരുടെ അഭിപ്രായം ഇപ്പോൾ വിശ്വസിക്കാനാകില്ല. ടെക്‌നിക്കൽ അറിവ് മാത്രമുള്ള വിദഗ്ധർ എന്തും എതും എഴുതി വിടുന്നവരാണ് എന്നതാണ് അനുഭവമെന്നും അദ്ദേഹം പറഞ്ഞു. പത്തുമല സന്ദർശിച്ച ശേഷം അദ്ധേഹം കൽപറ്റയിൽ സംഘടിപ്പിച്ച പശ്ചിമഘട്ട സംരക്ഷണവും വയനാടിന്റെ ഭാവിയും എന്ന സെമിനാറിലും അദ്ധേഹം പങ്കെടുത്തു. ഗാഡ്ഗിൽ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ ശരിവെക്കുന്ന ദുരന്തമാണ് സംഭവിക്കുന്നത്, കൂടുതൽ ആഘാതം ഒഴിവാക്കാനായി ഇനിയെങ്കിലും മുൻകരുതലുകൾ സ്വീകരിക്കണം . തങ്ങളുടെ റിപ്പോർട്ട് പഠിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. പശ്ചിമഘട്ടത്തെ എന്നും സംരക്ഷിച്ചിട്ടുള്ളത് അതിനെ ആശ്രയിച്ച് ജീവിച്ചിട്ടുള്ള സാധാരണ ജനങ്ങളാണ്. എന്നാൽ ഭരണ കൂടത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള രാഷ്ട്രീയക്കാരാണ് കാടിനെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് . കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് വ്യക്തമായ പരിസ്ഥിതി നയങ്ങൾ ഇല്ലെന്നും പ്രൊഫസർ ഗാഡ്ഗിൽ പറഞ്ഞു .

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in