Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സാധാരണക്കാർക്ക് യാത്ര ചെയ്യേണ്ടേ?' മുഖ്യമന്ത്രിക്കായി റോഡ് തടഞ്ഞ സംഭവത്തില്‍ പോലീസിനെ വിളിച്ചുവരുത്തി റിപ്പോർട്ട് തേടി കോടതി

'സാധാരണക്കാർക്ക് യാത്ര ചെയ്യേണ്ടേ?' മുഖ്യമന്ത്രിക്കായി റോഡ് തടഞ്ഞ സംഭവത്തില്‍ പോലീസിനെ വിളിച്ചുവരുത്തി റിപ്പോർട്ട് തേടി കോടതി
  കോട്ടയം: മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനായി റോഡ് തടഞ്ഞ സംഭവത്തിൽ കുറവിലങ്ങാട് എസ്എച്ച്ഒയോട് റിപ്പോർട്ട്‌ തേടി പാലാ ഫസ്റ്റ് ക്ലാസ്‌ ജുഡിഷ്യൽ മാജിസ്‌ട്രേറ്റ് കോടതി. പാലാ കോഴ ഭാഗത്താണ് വെള്ളിയാഴ്ച വാഹനങ്ങൾ തടയുകയും അകമ്പടി വാഹനങ്ങൾ അമിതവേഗത്തിൽ പോവുകയും ചെയ്തത്. മജിസ്ട്രേറ്റിന്‍റെ വാഹനം ഉൾപ്പെടെ അപകടത്തിൽപ്പെടുത്തുന്ന തരത്തിലായിരുന്നു പോലീസ് വാഹനങ്ങൾ കടന്നുപോയത്. മൂന്നിടങ്ങളിലായി വാഹനങ്ങൾ ഇത്തരത്തിൽ തടഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് കുറവിലങ്ങാട് എസ്എച്ച്ഒയെ കോടതിയിൽ വിളിച്ചുവരുത്തി ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജി പദ്മകുമാർ റിപ്പോർട്ട്‌ തേടിയത്. സാധാരണക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യേണ്ടേയെന്നും കോടതി എസ്എച്ച്ഒയോട് ചോദിച്ചു. ഈ മാസം 17 ന് മുമ്പ് വിഷയവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനും എസ്എച്ച്ഒയോട് കോടതി നിർദ്ദേശിച്ചു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in