Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അമിത വേഗതയില്‍ അലക്ഷ്യമായി യു ടേണെടുത്ത് കാർ: കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി; ശേഷം നിർത്താതെ മരണപ്പാച്ചില്‍

അമിത വേഗതയില്‍ അലക്ഷ്യമായി യു ടേണെടുത്ത് കാർ: കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി; ശേഷം നിർത്താതെ മരണപ്പാച്ചില്‍
  വയനാട്: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിൽ കാറിടിച്ച് നിരവധി പേർക്ക് പരിക്ക്. വയനാട് കൽപ്പറ്റ എടക്കുനിയിൽ വെച്ചാണ് റോഡിൽ അലക്ഷ്യമായി യു ടേൺ അടിച്ച കാർ അതിവേഗതയില്‍ കെഎസ്‌ആർടിസി ബസില്‍ ഇടിച്ചത്. അപകടത്തിന് ശേഷം കാർ നിർത്താതെ പോയി. യാത്രക്കാരുടെ പരാതിയിൽ കൽപ്പറ്റ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ്‌ പൊഴുതന മേൽമുറിയിൽ നിന്നും കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിനു മുന്നിലേക്ക് കാർ വന്നിടിച്ചത്. പെട്ടെന്നുണ്ടായ ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിലെ നിരവധി യാത്രക്കാർക്കാണ് പരിക്കേറ്റത്. എതിരെ വന്ന കാർ അമിത വേഗതയിലായിരുന്നുവെന്നും അപകടമൊഴിവാക്കാൻ ശ്രമിച്ചെങ്കിലും വാഹനത്തിനു നേരെ വന്നിടിക്കുകയായിരുന്നുവെന്നും ബസ് ഡ്രൈവർ ജയപ്രകാശ് പറഞ്ഞു. ഇടിച്ചതിനുശേഷം നിർത്താതെ പോയ കാറിനുപിന്നാലെ നാട്ടുകാർ ഓടിയെങ്കിലും നമ്പർ പോലും കാണാൻ കഴിയാത്ത വിധം വേഗതയിൽ കടന്നുകളയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിലെ നിരവധി പേർക്കാണ് പരിക്കേറ്റത്. അപകടത്തിന്‍റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരുടെ പരാതിയിൽ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in