Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കടൽക്ഷോഭം, തീരശോഷണം സംബന്ധിച്ച് ലോക്സഭയിൽ പ്രത്യേക പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച നടപടി ദുഃഖകരം: ഡോ. ശശി തരൂർ എംപി

കടൽക്ഷോഭം, തീരശോഷണം സംബന്ധിച്ച് ലോക്സഭയിൽ പ്രത്യേക പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച നടപടി ദുഃഖകരം: ഡോ. ശശി തരൂർ എംപി
  തിരുവനന്തപുരം: കടൽക്ഷോഭം, തീരശോഷണം സംബന്ധിച്ചുള്ള  പ്രമേയചട്ടം ലോക്സഭയിൽ പ്രത്യേക പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച നടപടി ദുഃഖകരമെന്ന് ഡോ. ശശി തരൂർ എംപി.  സ്പീക്കറുടെ നടപടി ഏറെ ദുഃഖകരമാന്നെന്നും പ്രമേയം സംബന്ധിച്ച് തയ്യാറാക്കിയ കുറിപ്പ് ലോക്‌സഭയുടെ മേശപ്പുറത്തുവച്ചുവെന്നും ഇത് ലോക്‌സഭാ രേഖകളിലുണ്ടാകുമെന്നും ഡോ. ശശി തരൂർ അറിയിച്ചു. തീരദേശ ജനത അനുഭവിക്കുന്ന ദുരിതം കേന്ദ്രസർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്. തീരദേശ ജനതയോട് കൂടുതൽ അനുഭാവപൂർവമായ പരിഗണന കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകണം. കേരളത്തിൽ തുടരുന്ന തീരദേശ ശോഷണമെന്ന വിപത്തിനെക്കുറിച്ചും ആധുനികവും ശാസ്ത്രീയവുമായ മാർഗങ്ങളിലൂടെ തീരം സംരക്ഷിക്കേണ്ടതിന്‍റെ അടിയന്തിര ആവശ്യത്തെക്കുറിച്ചും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നതായിരുന്നു പ്രമേയാവതരണത്തിലൂടെ ലക്ഷ്യമിട്ടത്. എല്ലാ വർഷവും മൺസൂൺ കാലത്തു കടൽക്ഷോഭം വർദ്ധിക്കുകയും തിരുവനന്തപുരം മണ്ഡലത്തിലെ കടൽത്തീരങ്ങൾ കടൽ കവരുകയും വീടുകൾ നശിപ്പിക്കുകയും ചെയ്യുന്നു. തീരദേശത്ത് പരമ്പരാഗതമായി അധിവസിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹം സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലാണുള്ളത്. അവരുടെ ഉപജീവനവും നിലനിൽപ്പും ഭീഷണിയിലാവുകയും കടൽക്ഷോഭം അവർക്കു തീരാ ദുരിതമായി മാറുകയും ചെയ്യുന്നു. ഓഖി ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ വഷളായ പൊഴിയൂരിനും പൂവാറിനും ഇടയിലും വലിയതുറ മേഖലയിലും, വലിയതുറ-ചെറിയതുറ സ്‌ട്രെച്ചിലും ഉള്ള തീരം സംരക്ഷിക്കാൻ കടൽഭിത്തി ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. മത്സ്യബന്ധന തുറമുഖങ്ങളുടെ കുറവ് മൂലം സ്ഥിതി കൂടുതൽ രൂക്ഷമാകുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനീയറിങ് ഓഫ് ഫിഷറിയിലൂടെയും പ്രധാനമന്ത്രി മത്സ്യ സമ്പദയോജനയിലൂടെയും പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഗവൺമെന്‍റ് വാഗ്‌ദാനം ചെയ്‌തിട്ടും നാളിതുവരെ അത് പാലിക്കപ്പെട്ടിട്ടില്ല. ഈ വിഷയത്തിൽ ഡോ. ശശിതരൂർ പലയാവർത്തി പാർലമെന്‍റില്‍ ഇടപെടലുകൾ നടത്തിയിട്ടും തീരദേശ ശോഷണം തടയാൻ കേന്ദ്രസർക്കാരിന്‍റെ ഭാഗത്തു നിന്ന് നടപടികൾ ഉണ്ടാകുന്നില്ല. തീരദേശ സമൂഹങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും തീരശോഷണം ചെറുക്കുന്നതിനുമായി കടൽഭിത്തികൾ, പുലിമുട്ടുകൾ, മത്സ്യബന്ധന തുറമുഖങ്ങൾ എന്നിവയുടെ സമഗ്രമായ ഒരു ശൃംഖല ഉടനടി നിർമ്മിക്കണമെന്ന് തരൂർ സർക്കാരിനോട് അഭ്യർത്ഥിച്ചു. മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ ഭാവി സംരക്ഷിക്കുന്നതിനും ഇന്ത്യൻ ഭൂപ്രദേശം കടൽ എടുത്തു പോയി കൂടുതൽ നഷ്ടം ഉണ്ടാകുന്നത് തടയുന്നതിനും അടിയന്തിര നടപടികൾ ഉടനെ ഉണ്ടാകണം.  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in