Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

വിജയ്ക്കായ് ശ്രീനേഷ് എൽ.പ്രഭു ഒരുക്കിയ ‘ദളപതി റാപ്പ്’ വൈറലാകുന്നു

തമിഴ്നാട് മുഖ്യമന്ത്രിയും, നടനുമായ വിജയ്ക്ക് വേണ്ടി സംഗീത സംവിധായകൻ ശ്രീനേഷ് എൽ.പ്രഭു ഒരുക്കിയ ‘ദളപതി റാപ്പ്’ വൈറലാകുന്നു. റാപ്പിന് വരികളൊരുക്കിയതും ആലപിച്ച...

വിജയ്ക്കായ് ശ്രീനേഷ് എൽ.പ്രഭു ഒരുക്കിയ ‘ദളപതി റാപ്പ്’ വൈറലാകുന്നു

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്ക്ക് വേണ്ടി സംഗീത സംവിധായകൻ ശ്രീനേഷ് എൽ.പ്രഭു ഒരുക്കിയ ‘ദളപതി റാപ്പ്’ വൈറലാകുന്നു.  റാപ്പിന് വരികളൊരുക്കിയതും ആലപിച്ചതും ശ്രീനേഷ് തന്നെയാണ്. റാപ്പ് ആയതിനാൽ താളത്തിന് അനുസരിച്ചു വരികൾ ചിട്ടപ്പെടുത്തി ശ്രീനേഷ് തന്നെ പാടിയ ശേഷം, വിവിധ ട്രാക്കുകൾ ആക്കി, എഐ ഉപയോഗിച്ച് ശബ്ദ വ്യക്തിയാനം നടത്തി,പാട്ട് ഉണ്ടാക്കുകയായിരുന്നു. എ.ഐ അനിമേഷൻ വിദഗ്ധൻ വ്ളാഡിമ്മിർ തൊമ്മിൻ ആണ് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. അഡിഷണൽ പെർക്കഷൻ പ്രോഗ്രാമിങ് വിനീത് എസ്തപ്പാൻ. ജെൻസി തലമുറയിൽ പെട്ടവരെ ലക്ഷ്യമിട്ട് ഇറക്കിയ സ്വിഫ്റ്റ് റാപ്പ് വൈറൽ ആയി മാറി ഒരു മില്യൻ കാഴ്ചക്കാരെ നേടി കഴിഞ്ഞു.  വിജയ് ഫാൻസ്‌ ഗ്രൂപ്പുകളിലും ടിവികെ പാർട്ടി ഗ്രൂപ്പുകളിലും പാട്ട് എത്തിയതോടെ വിജയ് ഇത് കാണാൻ സാധ്യതയുണ്ടെന്നും പ്രതികരിക്കുമെന്നുമുള്ള പ്രതീക്ഷയിൽ ആണ് അണിയറ പ്രവർത്തകർ. 

ബാങ്ക് ഉദ്യോഗസ്ഥനായ കൂടെയായ ശ്രീനേഷ് മികച്ച സംഗീതസംവിധായകാനുമാണ്. 22ലേറെ ആൽബങ്ങൾ ശ്രീനേഷ് സംവിധാനം ചെയ്തിട്ടുണ്ട്. ഇതിൽ 19 ഗാനങ്ങളുടെയും രചനയും സംവിധാനവും ശ്രീനേഷിന്റേതാണ്. ആദ്യ ആൽബം ‘വിസ്മയ കേരളം’ കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ടതാണ്. ‘അമ്മ ഓഷ്യൻ ഓഫ് ലവ്’ എന്ന ആൽബത്തിനു വേണ്ടി പാടിയതു ഗായകൻ കെ.എസ്.സുധീപ്കുമാറാണ്. ‘ഹത കുഞ്ചര’ എന്ന സംഗീത ആൽബം വനനശീകരണത്തിനെതിരായ സന്ദേശമാണ്. റസൂൽ പൂക്കുട്ടിക്ക‌് ആദരമർപ്പിച്ച് ‘ശബ്ദതാരാപഥത്തിലെ താരമേ ’ എന്ന ഗാനമൊരുക്കിയതു റസൂൽ സമൂഹമാധ്യമങ്ങളിൽ മുൻപ് പങ്കുവച്ചിരുന്നു.




Related articles

See all
Popular News

8 ഭാഷകളിൽ വമ്പൻ റിലീസ് നാനിയുടെ 'ദ പാരഡൈസ്', കേരളത്തിൽ തിയേറ്ററുകളിലെത്തിക്കാൻ ദുൽഖറിന്റെ...

Popular News

"വെൽക്കം ബേബി ഗേൾ"; രണ്ടാമത്തെ കൺമണിയെ വരവേറ്റ് ദീപിക പദുക്കോണും രൺവീർ സിങ്ങും

Popular News

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി 'ഹാഫ്; മിഡ്നൈറ്റ് മാഡ്നസിൽ മലയാള ചിത്രം ആദ്യമായി

Popular News

ലുക്കിലും ടെക്കിലും മാസ്സ് കളക്ഷൻ! പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മെഗാസ്റ്റാർ മമ...