Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയെന്ന് ടി.ജി. നന്ദകുമാർ; അനില്‍ ആന്‍റണിക്കെതിരായ തെളിവുകളും പുറത്തുവിട്ടു

ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയെന്ന് ടി.ജി. നന്ദകുമാർ; അനില്‍ ആന്‍റണിക്കെതിരായ തെളിവുകളും പുറത്തുവിട്ടു
  ന്യൂഡല്‍ഹി: ബിജെപി നേതാവും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ തന്‍റെ കൈയിൽനിന്ന് 10 ലക്ഷം രൂപ വാങ്ങി മടക്കിത്തന്നില്ലെന്ന ആരോപണവുമായി ദല്ലാള്‍ നന്ദകുമാർ. ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് പണം വാങ്ങിയത്. തൃശൂരിൽ ഒരു ഭൂമി നൽകാമെന്നു പറഞ്ഞാണ് ശോഭാ സുരേന്ദ്രൻ 10 ലക്ഷം രൂപ മുൻകൂറായി വാങ്ങിയതെന്നും നന്ദകുമാർ പറഞ്ഞു. ഡൽഹി പാർലമെന്‍റ് സ്ട്രീറ്റ് എസ്ബിഐ ശാഖയിൽനിന്നാണ് പണം അയച്ചത്. എന്നാൽ സ്ഥലം കാണാൻ ചെന്നപ്പോൾ മറ്റു രണ്ടുപേരുമായി ഈ ഭൂമി നൽകാമെന്നു പറഞ്ഞ് ഇടപാട് നടത്തിയതായി വ്യക്തമായി. തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് പണം നൽകാമെന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നതെന്നും നന്ദകുമാർ വെളിപ്പെടുത്തി. വാങ്ങിയ പണം തരാമെന്ന് പറഞ്ഞല്ലാതെ തിരികെ നൽകിയിട്ടില്ലെന്നും ദല്ലാൾ നന്ദകുമാർ വ്യക്തമാക്കി.     പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാർത്ഥി അനിൽ ആന്‍റണിക്കെതിരായ ആരോപണവും നന്ദകുമാർ ആവർത്തിച്ചു. അനിൽ നിയമനത്തിനായി ഇടപെട്ട സ്റ്റാന്‍ഡിംഗ് കൗൺസിലിന്‍റെ ഇന്‍റർവ്യൂ കോൾ ലെറ്ററിന്‍റെ പകർപ്പ് കൈയിലുണ്ടെന്ന് നന്ദകുമാർ പറഞ്ഞു. സ്റ്റാൻഡിംഗ് കൗൺസിൽ ഇന്‍റർവ്യൂ കോൾ ലെറ്ററും ഫോൺ രേഖകളും ചില ഫോട്ടോകളും നന്ദകുമാർ പുറത്തുവിട്ടു. ആൻഡ്രൂസ് ആന്‍റണിയാണ് അനിൽ ആന്‍റണിയുടെ പുതിയ ദല്ലാൾ.  മോദിയും ആൻഡ്രൂസും അനിൽ ആന്‍റണിയും ചേർന്നുളള ഫോട്ടോയും നന്ദകുമാർ പുറത്തുവിട്ടു.

Related articles

See all
Popular News

'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്...

Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Save your stories

Sign in