ജമ്മു-കശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു, നാലുപേർക്ക് പരിക്ക്
Jaihind TV News Report
Jaihind TV Web Desk
May 05, 2024
1 min read
•
Updated: June 09, 2026
ശ്രീനഗർ: ജമ്മു-കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. പൂഞ്ചിലെ സുരൻകോട്ടയിലാണ് ഭീകരാക്രമണമുണ്ടായത്. ശനിയാഴ്ച വൈകുന്നേരമാണ് വ്യോമസേനാ അംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാലുപേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
പൂഞ്ചിലെ സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് നീങ്ങുകയായിരുന്ന വ്യോമസേനാ വാഹനവ്യൂഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. നാലു പേരാണ് ഭീകരരുടെ സംഘത്തിലുണ്ടായിരുന്നത്. ആക്രമണത്തിനു ശേഷം ഭീകരർ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. ഭീകരർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ബുഫ്‌ലിയാസിൽ ആക്രമണം നടത്തിയ സംഘം തന്നെയാണ് ഇതെന്നാണ് സംശയിക്കുന്നത്. ഡിസംബർ 21 ന് നടന്ന ഭീകരാക്രമണത്തില്‍ നാലു സൈനികർ വീരമൃത്യു വരിക്കുകയും മൂന്നു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10