Logo
Wed, Jun 24, 2026 • 05:46 AM
LIVE TV
Watch

No business videos available

No Middle East videos available

V D Satheesan| വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ടീം യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും: വി ഡി സതീശന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 15, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

V D Satheesan| വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ടീം യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും: വി ഡി സതീശന്‍
തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ടീം യു.ഡി.എഫ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.പി.എം. തങ്ങളുടെ വരാനിരിക്കുന്ന തോല്‍വി തിരിച്ചറിഞ്ഞെന്നും, അതോടെ ഇടതുമുന്നണിക്ക് ഹാലിളകിയെന്നും അദ്ദേഹം ആരോപിച്ചു. അയ്യപ്പ സംഗമം നടത്തുന്ന സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി എല്‍ ഡി എഫ് സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന അയ്യപ്പസംഗമത്തിനും തദ്ദേശഫണ്ട് വിനിയോഗിച്ചുള്ള വികസന സദസിനുമെതിരെ യുഡിഎഫിന്റെ പ്രചാരണ സദസ്സ് തിരുവനന്തപുരം ഡിസിസി ഓഫീസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ആചാരലംഘനത്തിന് അനുകൂലമായി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കുമോ എന്നും, നാമജപ ഘോഷയാത്രകള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുമോ എന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ശബരിമലയില്‍ യാതൊരു വികസനവും നടത്താത്ത സര്‍ക്കാര്‍, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 'മാസ്റ്റര്‍ പ്ലാന്‍' എന്ന പേരില്‍ തട്ടിപ്പ് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കാപട്യം യു.ഡി.എഫ് തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ ഫണ്ട് ഉപയോഗിച്ചുള്ള 'വികസന സദസ്സ്' മറ്റൊരു സര്‍ക്കാര്‍ തട്ടിപ്പാണെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10